മിസ് യൂണിവേഴ്സ് ഫൈനല്‍ വേദിയില്‍ മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിനെതിരെ മത്സരാര്‍ഥിയുടെ പ്രതിഷേധം

വാഷിംഗ്ടണ്‍: മ്യാന്മര്‍ സൈന്യം രാജ്യത്ത് പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തി കിരാതഭരണം തുടരുകയാണ്. ഇതിനെതിരെയാണ് മ്യാന്മറില്‍ നിന്നുള്ള മത്സരാര്‍ഥി തുസര്‍ വിന്ത് ല്വന്‍ ശബ്ദമുയര്‍ത്തിയത്.മ്യാന്മറിനു വേണ്ടി പ്രാര്‍ഥിക്കൂ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി നില്‍ക്കുന്ന തുസറിന്‍്റെ ചിത്രങ്ങള്‍ അതിവേഗം വൈറലായി. ഞായറാഴ്ച നടന്ന മിസ് യൂണിവേഴ്സ് ഫൈനല്‍ വേദിയിലാണ് മ്യാന്മറില്‍ നിന്നുള്ള മത്സരാര്‍ഥി പ്രതിഷേധമറിയിച്ചത്. “ഞങ്ങളുടെ ജനത സൈന്യത്തിന്‍്റെ വെടിയേറ്റു ദിവസേന മരിച്ചു കൊണ്ടിരിക്കുകയാണ്.”ഫ്ലോറിഡയിലെ സെമിനോള്‍ ഹാര്‍ഡ് റോക്ക് ഹോട്ടലില്‍ നടക്കുന്ന പരിപാടിയ്ക്ക് തൊട്ടു മുന്‍പ് അവര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.”എല്ലാവരും മ്യാന്മറിനു വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. മിസ് യൂണിവേഴ്സ് മ്യാന്മര്‍ എന്ന നിലയില്‍ സാധ്യമായ രീതിലെല്ലാം ഞാന്‍ പ്രതികരിക്കുന്നുണ്ട്.” തുസര്‍ വ്യക്തമാക്കി.ഫെബ്രുവരി ഒന്നിനു അട്ടിമറിയിലൂടെ രാജ്യത്തിന്‍്റെ ഭരണം പിടിച്ചെടുത്ത സൈന്യം രാജ്യത്തെ ഉന്നതനേതാക്കളെയെല്ലാം ജയിലിലാക്കുകയായിരുന്നു. ഇതിനു ശേഷം നടന്ന ഏറ്റുമുട്ടലില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

Comments (0)
Add Comment