യാസ് ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് ബോട്ട് മുങ്ങി ഒരു മരണം

പൂന്തുറ സ്വദേശി ഡേവിഡ്‌സണ്‍ ആണ് മരിച്ചത്. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടി തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ തെരച്ചിലില്‍.പൂന്തുറ സ്വദേശികള്‍ തന്നെയായാ ജോസഫ്, സേവ്യര്‍ എന്നിവരെയാണ് കാണാതായത്. വിഴിഞ്ഞം മൗത്തില്‍ വെച്ച്‌ രണ്ട് ബോട്ടുകള്‍ അപകടത്തില്‍പെടുകയും സെന്റ് തോമസ് എന്ന ബോട്ട് കടലില്‍ മുങ്ങുകയുമായിരുന്നു.മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയില്‍ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. തുടര്‍ന്ന് തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയായിരുന്നു. അടിമലത്തുറയില്‍നിന്നാണ് ഡേവിഡ്‌സണിന്റെ മൃതദേഹം ലഭിച്ചത്.

Comments (0)
Add Comment