ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന കൂടാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉത്തരവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.അതേസമയം, യുകെയില്‍ നിന്ന് എത്തുന്നവര്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ജര്‍മനി പ്രഖ്യാപിച്ചു. ഇന്ത്യന്‍ കോവിഡ്-19 വൈറസിന്റെ വ്യാപനം മൂലമാണ് തീരുമാനമെന്ന് ജര്‍മന്‍ പൊതുജനാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകള്‍ക്കും കാരണം ഇന്ത്യന്‍ വകഭേദം ആണ്. രോഗവ്യാപനം വേഗത്തിലാണെന്നും ജര്‍മനി ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.ജര്‍മനി, സ്പെയിന് എന്നിവയുള്‍പ്പെടെ മറ്റ് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് യുകെ സര്‍ക്കാര്‍ ഇപ്പോഴും നിര്‍ദേശിക്കുന്നുണ്ട്.