രണ്ടാം പിണറായി സര്‍ക്കാരില്‍ പതിനഞ്ച് മന്ത്രിമാര്‍ സത്യവാചകം ചൊല്ലിയത് സഗൗരവത്തിലൂന്നി

ആറുപേര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഗൗരവത്തില്‍ സത്യവാചകം ചൊല്ലി.റവന്യൂ മന്ത്രിയായി കെ രാജനും വനം വകുപ്പുമന്ത്രിയായി എ കെ ശശീന്ദ്രനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരും സിപിഎം മന്ത്രിമാരായ വി അബ്ദു റഹ്മാന്‍, വീണാ ജോര്‍ജ് എന്നിവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.ഗവര്‍ണറുടെ വസതിയിലെ ചായ സത്കാരത്തിന് ശേഷം രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോഗം ചേരും

Comments (0)
Add Comment