കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.3,43,144 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോഴാണ് മരണസംഖ്യ 4000ല്‍ എത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,44,776 പേര്‍ രോഗമുക്തി നേടി.കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍.അതേസമയം രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 2,40,46,809 ആണ്.കേരളത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 39995 പേര്‍ക്കാണ്. സംസ്ഥാനത്തെ ആകെ മരണം 6150 ആണ്.രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളില്‍ 49.79 ശതമാനവും കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്.