ലോകത്ത് 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കൊവിഡ് രോഗികള്‍

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ആറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.47 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി ഇരുപത്തിയഞ്ച് ലക്ഷം കടന്നു.ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.74 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.78 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.25 ലക്ഷമായി. നിലവില്‍ 21 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

Comments (0)
Add Comment