വാക്സിനെടുത്താല്‍ സമ്മാനം പശുക്കുട്ടി !

എന്നാല്‍, വാക്സിനെടുക്കാന്‍ മടിക്കുന്നവര്‍ ഏറെയാണ്. അത്തരക്കാര്‍ക്കായി ഒരു പുത്തന്‍ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുകയാണ് തായ്‌ലന്‍ഡിലെ ഒരു നഗരം. ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് പശുക്കുട്ടിയെ സമ്മാനമായി ലഭിക്കും.ഈ വര്‍ഷം അവസാനം വരെ ഈ കാമ്ബെയ്ന്‍ തുടരും. വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാംഗ് മേയ് പ്രവിശ്യയിലെ മേ ചേം ജില്ലയില്‍ അടുത്ത മാസം മുതലാണ് കാമ്ബെയ്ന്‍ ആരംഭിക്കുന്നത്. വാക്സിന്‍ സ്വീകരിച്ചവരില്‍ നിന്ന് എല്ലാ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കാണ് 10,​000 തായ് ബാട്ട് ( ഏകദേശം 23,000 )​ രൂപ വിലവരുന്ന പശുക്കുട്ടിയെ നല്‍കുന്നത്. 24 ആഴ്ച കാമ്ബെയ്ന്‍ തുടരാനാണ് പദ്ധതി. 43,000 പേരാണ് ഈ നഗരത്തില്‍ താമസിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം കുതിച്ചുയര്‍ന്നതായി അധികൃതര്‍ പറയുന്നു.പ്രദേശവാസികള്‍ക്കിടെയില്‍ കാലി വളര്‍ത്തലിന് പ്രചാരം കൂടുതലാണ്. 4,000 പേര്‍ ഇതിനോടകം വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ‌ജൂണ്‍ ഏഴ് മുതലാണ് മേ ചേം വാക്സിന്‍ വിതരണം ആരംഭിക്കുന്നത്. വാക്സിന്‍ സ്വീകരിക്കാന്‍ മടിയ്ക്കുന്നവരെ ആകര്‍ഷിക്കാന്‍ മറ്റ് പല പദ്ധതികളും തായ്‌ലന്‍ഡിലെ വിവിധ പ്രവിശ്യകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കടകളില്‍ ഡിസ്കൗണ്ട് കൂപ്പണ്‍ ഓഫര്‍ മുതല്‍ സ്വര്‍ണ നെക്‌ലേസ് സമ്മാനം വരെയാണ് വാക്സിനേഷനെ പ്രോത്സഹാപ്പിക്കാന്‍ പ്രവിശ്യാ ഭരണകൂടങ്ങള്‍ ആലോചിക്കുന്നത്.66 മില്യണ്‍ ജനസംഖ്യയുള്ള തായ്‌ലന്‍ഡില്‍ 1.64 പേരാണ് ഇതുവരെ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 70 ലക്ഷത്തോളം പേര്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 126,200 ലേറെ പേര്‍ക്കാണ് തായ്‌ലന്‍ഡില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 760 ലേറെ പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.

Comments (0)
Add Comment