വിവാഹത്തിന്റെ വക്കോളമെത്തിയ രേഖ-ഇമ്രാന്‍ ഖാന്‍ പ്രണയം

നിരവധി ബോളിവുഡ് താരങ്ങള്‍ ക്രിക്കറ്റ് താരങ്ങളെ വിവാഹം കഴിച്ച ചരിത്രവും നമ്മുടെ മുമ്ബിലുണ്ട്. എന്നാല്‍, എല്ലാ ബോളിവുഡ് – ക്രിക്കറ്റ് പ്രേമകഥയും സന്തോഷകരമായി പര്യവസാനിച്ചിട്ടില്ല. അത്തരമൊരു അനുഭവമാണ് ബോളിവുഡിലെ എക്കാലത്തെയും മികച്ച വനിതാ സൂപ്പര്‍താരം രേഖയും പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാനും തമ്മിലുള്ള ബന്ധം.ലോകചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി കരുതപ്പെടുന്ന വ്യക്തിയാണ് ഇമ്രാന്‍ ഖാന്‍. എന്നാല്‍ ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യത്തിന്റെ പേരിലും 90കളില്‍ ഈ ഓള്‍ റൗണ്ടര്‍ പ്രശസ്തനായിരുന്നു. അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി സ്ത്രീകളുമായി ഇമ്രാന്‍ ഖാന്റെ പേര് ചേര്‍ത്തു വായിച്ചിട്ടുണ്ടെങ്കിലും രേഖയുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന ബന്ധം പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. രേഖയെ വിവാഹം കഴിക്കാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചിരുന്നതായുള്ള കിംവദന്തികളും പരന്നിരുന്നു. മാത്രവുമല്ല ‘സ്റ്റാര്‍’ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു വാര്‍ത്ത പ്രകാരം അവരുടെ ബന്ധത്തിന് രേഖയുടെ അമ്മയും സമ്മതം മൂളിയിരുന്നു. രേഖയുടെ അമ്മ തന്റെ മകളും ഇമ്രാന്‍ ഖാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി എന്താണെന്ന് അറിയാന്‍ ഒരു ജ്യോത്സ്യനെ സമീപിച്ചിരുന്നു എന്ന് ആ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇമ്രാനും ഇന്ത്യയിലേക്ക് വരികയും മുംബൈയില്‍ വച്ച്‌ രേഖയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഇരുവരും തങ്ങളുടെ ബന്ധം ആസ്വദിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇമ്രാനെയും രേഖയെയും ഒന്നിച്ച്‌ ബീച്ചിലും നൈറ്റ്ക്ലബ്ബുകളിലും കാണപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.


https://www.instagram.com/p/CGmZwmRnAr3/?utm_source=ig_web_copy_link

അവരുടെ ബന്ധത്തിന് നേരിട്ട് സാക്ഷികളായിരുന്നവരുടെ അഭിപ്രായത്തില്‍, ഇരുവരും തമ്മില്‍ പരസ്പരം വലിയ അടുപ്പത്തിലായിരുന്നു. വളരെ ആഴത്തിലും തീക്ഷ്ണമായും ഇരുവരും പ്രണയിച്ചു. അഭിനേത്രികളുമായി പ്രണയത്തിലാകുന്നതിനെക്കുറിച്ചുള്ള ഇമ്രാന്‍ ഖാന്റെ അഭിപ്രായവും സ്റ്റാര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.”ഒരു ചെറിയ കാലയളവില്‍ നടിമാരുമായുള്ള അടുപ്പം നല്ലതാണ്. ഞാന്‍ കുറച്ചു കാലം അവരുമായുള്ള അടുപ്പം ആസ്വദിക്കുകയും അതിന് ശേഷം മുന്നോട്ട് പോവുകയും ചെയ്യുന്നു. എനിക്ക് ഒരു സിനിമാ നടിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല,” എന്നാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.1992-ല്‍ പാക്കിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ ഇമ്രാന്‍ ഖാനോട് ചേര്‍ത്ത് ഷബാന ആസ്മി, സീനത്ത് അമന്‍ എന്നീ നടിമാരുടെ പേരുകളും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് 2018-ല്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Comments (0)
Add Comment