പ്രത്യേകിച്ച് മണ്ണില്‍ വളര്‍ത്തുന്ന ചെടികള്‍ ആകുമ്ബോള്‍.എന്നാല്‍, ആ പ്രശ്നം പരിഹരിക്കാന്‍ വെള്ളത്തില്‍ വളര്‍ത്തുന്ന ചെടികള്‍ കൊണ്ട് സാധിക്കാം.ഒരു ഔണ്‍സ് വെള്ളം ഉണ്ടെങ്കില്‍ ആഴ്ചകളോളം ഇത്തരം ചെടികള്‍ ആരോഗ്യത്തോടെ നല്ല രീതിയില്‍ വളരും.
1 . പോത്തോസ്
golden-pothos-plant
ഹൃദയത്തിന്റെ ആകൃതിയിലുള്ള സസ്യമാണ് പോത്തോസ് . ഇത് വെള്ളത്തില്‍, വ്യക്തമായ ഫിഷ്‌ബോളില്‍ വളര്‍ത്താന്‍ സാധിക്കുന്ന സസ്യമാണ്. കാസ്കേഡിംഗ് പോത്തോസ് ഇലകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. അന്തരീക്ഷത്തില്‍ ശരിയായ ഓക്സിജന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന സസ്യമാണിത് . ആറോ ഏഴോ ദിവസം കൂടുമ്ബോള്‍ വെള്ളം മാറ്റുന്നത് നല്ലതാണ്.
2 . ഫിലോഡെന്‍ഡ്രോണ്‍
philodendron-plant
ഹാര്‍ട്ട്-ലീഫ് ഫിലോഡെന്‍ഡ്രോണ്‍ വെള്ളത്തില്‍ വളരുന്നതിന് തികച്ചും അനുയോജ്യമാണ്. സുതാര്യമായ ഗ്ലാസ് പാത്രത്തിലോ 6 ഇഞ്ച് നീളമുള്ള കുപ്പികളിലോ നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് ഇത് വളര്‍ത്താവുന്നതാണ്. എന്നാല്‍ 3-4 ദിവസത്തിലൊരിക്കല്‍ വെള്ളം മാറ്റാന്‍ മറക്കരുത്. ഇല്ലെങ്കില്‍ ഇതിന്റെ വേരിനു ചീയല്‍ തുടങ്ങാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ വെള്ളത്തില്‍ ചെടി വളര്‍ത്തുമ്ബോള്‍ ചീയല്‍, ആല്‍ഗകള്‍ ഉണ്ടാകുന്നത് തടയാന്‍ വെള്ളത്തില്‍ കുറച്ച് കരി ചേര്‍ക്കുക.
3 . ലക്കി ബാംബൂ
lucky-bamboo-interior
വീടുകളില്‍ ഭാഗ്യം കൊണ്ടുവരും എന്ന് പറയപ്പെടുന്ന ഈ സസ്യം വെള്ളത്തില്‍ വളരുന്ന ഏറ്റവും മികച്ച ഇന്‍ഡോര്‍ സസ്യങ്ങളില്‍ ഒന്നാണ്. വലുപ്പം അനുസരിച്ച് ഉചിതമായ പാത്രങ്ങള്‍ ഇത്തരം ചെടികള്‍ക്ക് അനുയോജ്യമാണ്. വേരുകള്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, ഉറച്ച സ്ഥാനത്തിനായി അവയ്ക്ക് ചുറ്റും കുറച്ച് ചരല്‍ ചേര്‍ക്കുക.നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശം ഉചിതമാണ്.
4. ഡംബെയ്ന്‍
ചെറിയ അക്വേറിയം, സുതാര്യമായ പാത്രങ്ങള്‍ എന്നിവ ഈ ചെടിക്ക് വളരുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നു. വേരുകളോട് കൂടിയാണ് ഈ സസ്യം നടേണ്ടത്. വേരില്ലാത്ത ഭാഗമാണ് നടുന്നത് എങ്കില്‍ വേര് പിടിക്കുമ്ബോള്‍ മറ്റൊരു പ്രതലത്തിലേക്ക് മാറ്റണം.
5. സ്പൈഡര്‍ പ്ലാന്റ്
spider-plant-
ഒരു ഗ്ലാസ് പാത്രത്തില്‍ പോലും സ്ഥിരമായി വളര്‍ത്താം. വളര്‍ച്ചയ്ക്ക് ആനുപാതികമായി ഇതിന്റെ ഇലകള്‍ വെട്ടിയൊതുക്കം. അല്ലെങ്കില്‍ വെട്ടിയെടുത്ത് മുറിച്ചുകഴിഞ്ഞാല്‍ പുതിയ പാത്രത്തിലേക്ക് മാറ്റാം. ഓരോ 2-3 ദിവസത്തിലും വെള്ളം മാറ്റുന്നത് തുടരുക.