സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇന്നലെ മുതല്‍പെയ്യുന്ന മഴയില്‍ പലയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി.വിഴിഞ്ഞത്ത് മത്യബന്ധനത്തിന് പോയി കാണാതായവരില്‍ ഏഴ് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി.ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു.രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.ഇന്നലെ മുതല്‍ ശക്തമായ മഴയാണ്.സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മഴയിലും കാറ്റിലുംപെട്ട് പലയിടങ്ങളും വെള്ളത്തിനടിയിലായി.മലയോര മേഖലയില്‍ മണ്ണിടിച്ചിലും കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി വള്ളം മറിഞ്ഞ് പത്ത് പേരെ കാണാതായിരുന്നു.ഇതില്‍ ഏഴ് പേരെ രാത്രി തന്നെ കോസറ്റ് ഗാര്‍ഡ് കണ്ടെത്തി രക്ഷപെടുത്തി.ഒരാളുടെ മൃതദേഹം അടിമലത്തുറ പുളിങ്കുടിയില്‍ തീരത്തടിഞ്ഞു.പൂന്തുറ സ്വദേസി ഡേവിഡ്‌സണ്ണിന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. മന്ത്രിമാരായ സജി ചെറിയാന്‍, ആന്റണി രാജു എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.തിരുവനന്തപുരം കണ്ണംമൂലയില്‍ മണ്ണിടിഞ്ഞ് വീണ് അഥിതിതൊഴിലാളിക്ക് പരിക്ക് പറ്റി.ചാര്‍ളി മണ്ടേല്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ യെല്ലോഅലെര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40മണിക്കൂറില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട് അതിനാല്‍ തീരദേശത്ത് ഉള്ളവരും മലയോരവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Comments (0)
Add Comment