സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 80 രൂപകൂടി 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു പവന്‍റെ വില.ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. അതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു.

Comments (0)
Add Comment