സെര്‍ജിയോ അഗ്വേറോ ബാഴ്‌സലോണയില്‍ കരാര്‍ ഒപ്പുവെച്ചു

അഗ്വേറോയും ബാഴ്‌സലോണയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തെ കരാറാണ് അഗ്വേറോ ബാഴ്‌സലോണയില്‍ ഒപ്പുവെച്ചത്. ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ ബാഴ്‌സലോണ ഔദ്യോഗികമായി ഈ ട്രാന്‍സ്ഫര്‍ പ്രഖ്യാപിക്കുമെന്ന് ഫേബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ലഭിക്കുന്ന വേതനം അഗ്വേറോയ്ക്ക് ബാഴ്‌സലോണയില്‍ ലഭിക്കില്ല. പത്തു മില്യണ്‍ യൂറോയില്‍ താഴെയാകും അഗ്വേറോയുടെ പ്രതിവര്‍ഷ വേതനം. മെയ് 30 നടക്കുന്ന ചാമ്ബ്യന്‍സ് ലീഗ് ഫൈനലാകും അഗ്വേറോയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലെ ജേഴ്സിയിലെ അവസാന മത്സരം.മെസ്സിയുടെ അടുത്ത സുഹൃത്തായ അഗ്വേറോ മെസ്സിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം മുന്‍നിര്‍ത്തിയാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. അഗ്വേറോ ബാഴ്‌സലോണയില്‍ എത്തുന്നതോടെ മെസ്സി ക്ലബ് വിടില്ലെന്ന് തീരുമാനത്തിലാണ് ആരാധകര്‍.

Comments (0)
Add Comment