സ്പാനിഷ് ലീഗ് കിരീടപോരാട്ടം ; ബാഴ്‌സലോണ പുറത്ത്

ബാഴ്‌സയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഗോളില്‍ മുന്നിലെത്തിയതിന് ശേഷമാണ് രണ്ട് ഗോളുകള്‍ ഏറ്റുവാങ്ങി ബാഴ്‌സ പരാജയത്തിലേക്ക് വീണത്.അതേസമയം സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ഒസാസൂനക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയ അത്ലാന്റിക്കോ മാഡ്രിഡ് ലീഗില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് ലീഡ് രണ്ടായി ഉയര്‍ത്തി. ഒസാസൂനക്കെതിരായ മത്സരത്തില്‍ പരാജയം മുന്നില്‍ കണ്ടതിന് ശേഷമായിരുന്നു അത്ലാന്റിക്കോ മാഡ്രിഡിന്റെ അവിശ്വസനീയ വിജയം.ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്ക് ക്ലബിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. ഈ വിജയത്തോടെ ലാ ലീഗ കിരീട പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ റയലിനായി. നിലവില്‍ അത്ലാന്റിക്കോ മാഡ്രിഡിന് 83 പോയിന്റും റയല്‍ മാഡ്രിഡിന് 81 പോയിന്റുമാണുള്ളത്. ഇരുടീമുകള്‍ക്കും ശേഷിക്കുന്നത് ഒരു മത്സരവും. അത്ലാന്റിക്കോ അവസാന മത്സരത്തില്‍ റയല്‍ വലഡോലിഡിനെ നേരിടുമ്ബോള്‍, റയലിന്റെ എതിരാളികള്‍ വിയ്യാ റയലാണ്.

Comments (0)
Add Comment