ഹോണ്ട സിവിക് പതിനൊന്നാം തലമുറയിലെ പുതിയ മോഡല്‍ ആഗോള തലത്തില്‍ പ്രദര്‍ശിപ്പിച്ചു

ഹോണ്ടയുടെ പ്രധാന മോഡലുകളായ സിറ്റിക്ക് പുറമേയുളളതാണ് സിവിക്. തികച്ചും ന്യൂ ജനറേഷന്‍ വാഹനമായിട്ടാണ് സിവിക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. അധികമായി അലങ്കാര പണികള്‍ ഇല്ലാതെ, സിംപിള്‍ ഫെയ്സിലാണ് ഇത്തവണ സിവിക്. ബ്ലാക്ക് നിറത്തിലുളള ഗ്രില്‍ വളരെ ചെറുതാണ്. ഒന്‍പത് നിരയില്‍ എല്‍.ഇ.ഡി നിരയുള്ള, വീതി കുറഞ്ഞതും, നീളമുള്ളതുമായ ഹെഡ് ലൈറ്റാണ് ഇതിനുള്ളത്. ഫോഗ്ലാമ്ബിന്റെ സ്ഥാനമാകട്ടെ, വലിയ ബമ്ബറില്‍ ബ്ലാക്ക് ക്ലാഡിങ്ങിന്റെ അകമ്ബടിയിലാണ്. സൈഡ് വ്യൂ കൂപ്പെ മോഡലിനെ ഓര്‍മിപ്പിക്കുന്ന ഡിസൈനാണ് നല്‍കിയിരിക്കുന്നത്.ചെരിഞ്ഞിറങ്ങുന്ന റൂഫും, ടെയ്ല്‍ഗേറ്റിനോട് ചേര്‍ന്നിരിക്കുന്ന സി-പില്ലര്‍ എന്നിവയാണ് കൂപ്പെ ഭാവം നല്‍കുന്നത്. എല്‍.ഇ.ഡി യില്‍ തീര്‍ത്ത ടെയ്ല്‍ ലൈറ്റ് പിന്‍ ഭാഗത്തെ സ്റ്റൈലാക്കുന്നുണ്ട്. രണ്ട് എന്‍ജിന്‍ ഓപ്ഷനില്‍ എത്തുന്ന സിവിക്കിന്റേത് രണ്ടും പെട്രോള്‍ എന്‍ജിനാണ്. ഇതില്‍ 20 ലിറ്റര്‍ എഞ്ചിന്‍ 158 ബി.എച്ച്‌.പി പവറും, 187 എന്‍.എം ടോര്‍ക്കുമാണ്. 1.5 ലിറ്റര്‍ എഞ്ചിന്‍ 180 ബി.എ.ച്ച്‌ പവറും, 240 എന്‍.എം. ടോര്‍ക്കുമാണ്. ട്രാന്‍സ്മിഷന്‍ ഒരുക്കിയിരിക്കുന്നത് സി.വി.ടി ഗിയര്‍ ബോക്സാണ്.

Comments (0)
Add Comment