2008 ലെ ടീം ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ബാങ്ക് ക്രിക്കറ്റ് പരമ്ബര പിടിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സഹിച്ച വേദനകളെക്കുറിച്ചു വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

പരമ്ബരയില്‍ സച്ചിന്‍ വളരെയേറെ വേദന സഹിച്ചാണു കളിച്ചതെന്ന് അദ്ദേഹം പറയുന്നു.പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. അദ്ദേഹത്തിന് അപ്പോള്‍ ശാരീരികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നു ഞങ്ങള്‍ ചോദിച്ചപ്പോഴെല്ലാം കുഴപ്പമില്ലെന്നാണ് സച്ചിന്‍ പറഞ്ഞിരുന്നത്. ടീമിന്റെ ആവശ്യത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. വേദനയോടെ സച്ചിന്‍ കളിച്ചു.32 വയസൊക്കെ കഴിഞ്ഞാല്‍ ഫിറ്റ് ആയിരിക്കുകയെന്നതു ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നാല്‍ അങ്ങനെയല്ലെന്നായിരുന്നു ഞാന്‍ മറുപടി പറഞ്ഞത്. എനിക്ക് 35 വയസാകുമ്ബോള്‍ ഇതിനെക്കുറിച്ചു സംസാരിക്കുന്നതു നോക്കാം എന്നായിരുന്നു സച്ചിന്റെ അപ്പോഴുള്ള പ്രതികരണം. ഇപ്പോള്‍ എനിക്ക് 35 വയസാണ്. അന്ന് സച്ചിന്‍ പറഞ്ഞതു ശരിയായിരുന്നു.- ഉത്തപ്പ പറഞ്ഞു.ഒരു സ്‌പോര്‍ട്‌സ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.പരമ്ബരയില്‍ സച്ചിന്റെ രണ്ട് സുപ്രധാന ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.ഉത്തപ്പയും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.

Comments (0)
Add Comment