‘ഒരു ബിയര്‍ കഴിക്കുക. വാക്‌സിനേഷന്‍ എടുക്കുക’ ;കോവിഡ് വാക്‌സിനേഷന്‍ അമേരിക്കന്‍ ജനതക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി പ്രസിഡന്റ്‌ ജോ ബൈഡന്‍

‘ഒരു ബിയര്‍ കഴിക്കുക. വാക്‌സിനേഷന്‍ എടുക്കുക’ എന്നതാണ് ബൈഡന്റെ പുതിയ പ്രസ്താവന.അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലോടെ 70 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. ഫ്രീ ബിയര്‍, കുട്ടികളെ നോക്കാന്‍ സംവിധാനം എന്നിവയൊക്കെയാണ് ബൈഡന്റെ പ്രഖ്യാപനം. പ്രായപൂര്‍ത്തി ആയവരുടെ ജനസംഖ്യയില്‍ 63 ശതമാനം പേര്‍ നിലവില്‍ യുഎസില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്.മുഴുവന്‍ ജനങ്ങളെയും വാക്‌സിന്‍ എടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആന്‍ഹ്യൂസര്‍ ബുഷ് പോലുള്ള വന്‍കിട മദ്യകമ്ബനി മുതല്‍ ബാര്‍ബര്‍ഷോപ്പുകള്‍ വരെയുള്ളവയെ പദ്ധതിയിലേക്ക് വൈറ്റ്ഹൗസ് റിക്രൂട്ട് ചെയ്തു കഴിഞ്ഞു.

Comments (0)
Add Comment