കണ്ടാല്‍ മൂത്രമൊഴിച്ചത് പോലെ തോന്നാം; വ്യത്യസ്തമാര്‍ന്ന ഡിസൈനുമായി പുതിയ ജീന്‍സ് വിപണിയിലേക്ക്

പൊതുവേ മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച്‌ പുരുഷനായാലും സ്ത്രീയായാലും ധരിക്കാന്‍ ഏറ്റവും എളുപ്പമുള്ള വസ്ത്രമായി ജീന്‍സിനെ കാണുന്നു. അതുകൊണ്ട് തന്നെയാണ് യുവതലമുറയ്ക്കിടയില്‍ ജീന്‍സ് അത്രയും ജനപ്രിയമാകുന്നത്. ഈ പ്രിയം കൊണ്ടുതന്നെ വസ്ത്ര നിര്‍മ്മാതാക്കള്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്തുന്നതും ജീന്‍സിലാണ്.ജീന്‍സില്‍ തന്നെ പല തരത്തിലുള്ള ഫാഷന്‍ ട്രെന്‍ഡുകളും ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. കണ്ടാല്‍ കീറിയ പോലെ തോന്നുന്ന ജീന്‍സ്, ‘പുല്ലിന്റെ കറ’ പോലെ തോന്നുന്ന ജീന്‍സ്… അങ്ങനെ പല രസകരമായ ഡിസൈനുകളിലാണ് ഇവയെ ഇപ്പോള്‍ കാണുന്നത്. അതിലും കുറച്ചധികം വിചിത്രമായ ഡിസൈനിലുള്ള ഒരു ജീന്‍സാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരമൊരു പരീക്ഷണമാണ് വൈറലാകുന്നത്.മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഈ ജീന്‍സിനെ വൈറലാക്കിയത്. ഒറ്റനോട്ടത്തില്‍ കാണുന്നവര്‍ക്ക് ഈ ജീന്‍സ് ധരിച്ചിരിക്കുന്നയാള്‍ പാന്റില്‍ മൂത്രമൊഴിച്ചതാണെന്നേ തോന്നൂ. എന്നാല്‍ സംഭവം ഡിസൈനാണ്. ന്യൂയോര്‍ക്കിലുള്ള ‘വെറ്റ് പാന്റ്‌സ് ഡെനിം’ എന്ന കമ്ബനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്.’നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീല്‍’ എന്നതാണ് കമ്ബനിയുടെ പരസ്യ വാചകം. മൂത്രമൊഴിച്ച ഡിസൈനുള്ള പാന്റ് വിവിധ തരത്തിലും കളറിലുമായി കമ്ബനി വിപണിയില്‍ എത്തിക്കുന്നത്. ഒരു മോഡല്‍ പുറത്ത് വിട്ടപ്പോള്‍ തന്നെ സംഭവം വൈറലായി.അതോടെ ഉടന്‍ പാന്റ് വിപണിയിലിറക്കാനാണ് കമ്ബനിയുടെ ശ്രമം.മൂത്രമൊഴിച്ച പോലുള്ള ലുക്കും അതേസമയം യഥാര്‍ത്ഥത്തില്‍ ജീന്‍സില്‍ മൂത്രമൊഴിച്ചാല്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകളില്ലാത്ത ജീന്‍സ് വെറ്റ് പാന്റ്‌സ് ഡെനിം നിര്‍മ്മിക്കുന്നു എന്നാണ് കമ്ബനി പറയുന്നത്. ചില ആളുകള്‍ക്ക് മൂത്രമൊഴിച്ച ജീന്‍സിന്റെ ലുക്ക് വളരെ ഇഷ്ടമാണ്. അവരുടെ ആഗ്രഹം പൂര്‍ത്തീകരണത്തിനാണ് ഈ നനഞ്ഞ ലുക്കുള്ള പാന്റ് ഡിസൈന്‍ ചെയ്തതെന്നും വെറ്റ് പാന്റ്‌സ് ഡെനിം സിഇഒ പറയുന്നു.

Comments (0)
Add Comment