ഇതിനായി സംഘടനകളെ ഒരുമിച്ച് അണിനിരത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.സിനിമാട്ടോഗ്രഫി നിയമത്തിലെ 5 ബി(1) വകുപ്പിന്റെ ലംഘനമുണ്ടായാല്‍ നേരത്തേ സെന്‍സര്‍ ബോര്‍ഡ് അനുമതിനല്‍കിയ സിനിമ സര്‍ക്കാരിനു വീണ്ടും പരിശോധിക്കാനാവുന്നതാണ് ഇപ്പോഴത്തെ പുതിയ ഭേദഗതി. രാജ്യസുരക്ഷ, സൗഹൃദരാഷ്ട്രങ്ങളുമായുള്ള ബന്ധം, പൊതുസമാധാനം എന്നിവയെ ബാധിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം നല്‍കരുതെന്നാണ് 5 ബി(1) വകുപ്പില്‍ വ്യക്തമാക്കുന്നത്.