കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് കേരള നിയമസഭ പ്രമേയം പാസാക്കി

വാക്‌സിന്‍ നിര്‍മാണത്തിനുള്ള നടപടി കേന്ദ്രം പരിഗണിക്കണം. മരുന്ന് കമ്ബനികള്‍ ചൂഷണത്തിന് ശ്രമിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളോട് കമ്ബോളങ്ങളില്‍ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വാക്‌സിനേഷന്‍ സൗജന്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.പ്രമേയത്തെ ഭേദഗതികളോടെ പ്രതിപക്ഷം പിന്തുണച്ചു. രണ്ട് കുത്തകള്‍ക്ക് ഉത്പാദനത്തിനും വില നിശ്ചയിക്കാനുമുള്ള അധികാരം നല്‍കി രാജ്യത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വാക്‌സിന് വ്യത്യസ്ത വില ഏര്‍പ്പെടുത്തുന്നത് വലിയ വിവേചനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment