കോംപാക്‌ട് ഹാച്ച്‌ബാക്കായ ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്

XT (O) എന്നറിയപ്പെടുന്ന ഈ മോഡലിന്റെ എക്സ്ഷോറൂം വില 5.48 ലക്ഷം രൂപയാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രം ലഭ്യമാകുന്ന പുതിയ XT (O) പതിപ്പ് ടിയാഗോയുടെ XE ബേസ് വേരിയന്റിനും XT വേരിയന്റിനും ഇടയിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.പുതിയ XT (O) മോഡലിന് XT മോഡലിനേക്കാള്‍ 15,000 രൂപയും XE മോഡലിനേക്കാള്‍ 47,900 രൂപയുമാണ് അധിക വില. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം വിപണി പഴയസ്ഥിതിയിലേക്ക് വരുമ്ബോള്‍ കൂടുതല്‍ വില്പന നേടാന്‍ ഈ തീരുമാനം കമ്ബനിയെ സഹായിച്ചേക്കും.ടിയാഗോ XE മോഡലുമായി താരതമ്യപ്പെടുത്തുപ്പോള്‍ XT (O) മോഡലിന് 14 ഇഞ്ച് സ്റ്റീല്‍ റിംസ്, ബോഡി കളര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, എല്‍ഇഡി ടോണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം, വീല്‍ ക്യാപ്പുകള്‍ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.

Comments (0)
Add Comment