കോപ്പ അമേരക്കയില്‍ ശക്തരായ ബ്രസീലിനെ തളയ്ക്കാന്‍ കൊളംബിയയ്ക്കും സാധിച്ചില്ല

ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ബ്രസീലിനെ വിറപ്പിച്ച്‌ ഡിയാസിലുടെ കൊളംബിയ സ്കോര്‍ ചെയ്തു. തുടരെ തുടരെയുള്ള കാനറി പക്ഷികളുടെ ആക്രമണത്തെ കൊളംബിയന്‍സ് പ്രെധിരോതിച്ച്‌ കീഴ്പ്പെടുത്തുന്നതില്‍ വിജയിച്ചു.ആദ്യ പകുതിയില്‍ ലീഡ് സ്വന്തമാക്കിയ കൊളംബിയക്ക് എതിരെ ബ്രസീല്‍ ഫിര്‍മിനോയെ കളത്തില്‍ ഇറക്കി. കളിയുടെ 70അം മിനിറ്റില്‍ നെയ്മര്‍ ഗോളിയേം കബിളിപ്പിച്ച്‌ തൊടുത്ത ബോള്‍, ഗോള്‍ എന്ന് ഉറച്ച നിമിഷം പക്ഷേ പോസ്റ്റില്‍ തട്ടി പന്ത് പുറത്തേക്ക്. കളിയുടെ 77 ആം മിനിറ്റില്‍ ഫിര്‍മിനോയിലുടെ സമനിലി പിടിച്ച്‌ കാനറികള്‍. രണ്ടാം പകുതിയുടെ എക്സ്ട്രാ ടൈം പത്ത് മിനിറ്റിലേക്ക് നീണ്ട മത്സരത്തില്‍ സമനില എന്ന് ഉറപ്പിച്ച മത്സരത്തില്‍ 99 അം മിനിറ്റില്‍ കാസമിറയിലുടെ ബ്രസീല്‍ വിജയം രണ്ട് ഒന്നിന് കരസ്ഥമാക്കി.

Comments (0)
Add Comment