കോവിഡ് ബാധിച്ച് മരിച്ച സ്വന്തം അമ്മയുടെ ചിതാഭസ്മവുമായി പത്ത്മാസം പ്രായമുള്ള ദേവേഷ് ഇന്ന് തമിഴ്‌നാട് ത്രിച്ചിനാപള്ളി എയര്‍പോര്‍ട്ടില്‍ ഇറങ്ങും

ദുബൈ -കാഞ്ഞങ്ങാട് :    കോവിഡ് ബാധിച്ച് മരിച്ച സ്വന്തം അമ്മയുടെ ചിതാഭസ്മവുമായി പത്ത്മാസം പ്രായമുള്ള ദേവേഷ് വേലവന്‍ ഇന്ന് തമിഴ്‌നാട് ത്രിച്ചിനാപള്ളി എയര്‍പോര്‍ട്ടില്‍ ഇറങ്ങും. വീട്ട്‌ജോലി തേടി കൈക്കുഞ്ഞുമായ യുഎഇ യില്‍ പോയി കോവിഡ് ബാധിച്ചു അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് അനാഥനായ 11 മാസം മാത്രം പ്രായമുള്ള ദേവേഷിനെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം യുഎഇ  ഭാരവാഹികള്‍ ഇടപെട്ടാണ് നാട്ടില്‍ എത്തിക്കുന്നത്.

ദുബായില്‍ വിസിറ്റ് വിസയില്‍ ജോലി ചെയ്തു വന്നിരുന്ന തമിഴ്‌നാട് തൃച്ചി സ്വദേശിനി ഭാരതി കഴിഞ്ഞ മാസം മെയ് 29 നാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. അമ്മയുടെ മരണ ശേഷം തീര്‍ത്തും അനാഥയായ ഈ പിഞ്ചുകുഞ്ഞിന്റ സംരക്ഷണം ഏറ്റെടുത്തത് തമിഴ്‌നാട് സ്വദേശിനികളായ ജറീന ബീഗം, വാസന്തി എന്നിവരാണ്. അനാഥനായ ഈ പിഞ്ചുകുഞ്ഞിനെ നാട്ടിലുള്ള പിതാവിന്റെ കൈകളിലെത്തുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം മലയാളം ചാനലില്‍ വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് സിപിടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഈ കുട്ടിയെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടി ആവശ്യമായ സഹായം നല്‍കുന്നതിന് വേണ്ടി സിപിടി യുഎഇ ഭാരവാഹികളായ മഹമൂദ് പറക്കാട്ട്, നാസര്‍ ഒളകര, ഷഫീല്‍ കണ്ണൂര്‍ എന്നിവര്‍ കുഞ്ഞ് ഇപ്പോള്‍ താമസിക്കുന്ന വീട് സന്ദര്‍ശിക്കുകയുണ്ടായി.      വ്യാപാര രംഗത്തുള്ള സുമനസ്സുകളായ രണ്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ ( കോഴിക്കോട് സ്വദേശി നാസര്‍ /തൃശൂര്‍ സ്വദേശി മുഹമ്മദ് ) ഈ കുഞ്ഞിനും കൂടെ പോകുന്നയാള്‍ക്കുമുള്ള യാത്രാരേഖകള്‍ തയ്യാറാക്കിയിരുന്നു. ദേവേഷിനും 6 വയസ്സുകാരന്‍ ജേഷ്ഠസാഹോദരനും സിപിടി യുഎഇ സമ്മാനിക്കുന്ന വസ്ത്രങ്ങളും മറ്റു ആവശ്യവസ്തുക്കളുമായി 17 ന് വ്യാഴാഴ്ച ദേവേഷ് നാട്ടിലേക്ക് മടങ്ങും.ഇന്ന് ഉച്ചയോടെ ത്രിച്ചിനപ്പള്ളി എയര്‍പോര്‍ട്ടില്‍ ഇറങ്ങും.തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ശ്രദ്ധയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് അംഗവൈകല്യമുള്ള കുട്ടിയുടെ അച്ഛന് സര്‍ക്കാര്‍ ജോലി നല്‍കും എന്ന് അറിയിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് തമിഴ്‌നാട്‌സര്‍ക്കാര്‍ പ്രതിനിധികളും സാമൂഹ്യനീതി വകുപ്പ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ചൈല്‍ഡ് ലൈന്‍ തുടങ്ങിയവരുടെ സംരക്ഷണത്തില്‍ കുട്ടിയെ വീട്ടില്‍ എത്തിക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇടപെട്ട് കാര്യങ്ങളിലുള്ള പേപ്പര്‍ കാര്യങ്ങള്‍ തയ്യാറാക്കിയത് സിപിടി കേരള എക്‌സിക്യൂട്ടിവ് അംഗവും യുഎഇ രക്ഷാധികാരിയുമായ മഹമൂദ് പറക്കാട്ട് മാട്ടൂല്‍ സ്വദേശിയാണ് . ഇവര്‍ നാട്ടില്‍ കൊണ്ട് പോകാന്‍ വാങ്ങി വെച്ച ലഗേജും സിപിടി യുഎഇ സമാഹരിച്ച  ലഗേജും കൂടി അമ്പത് കിലോ ലഗേജ് സീബ്രസ് കാര്‍ഗോ മൂഖാന്തിരം സൗജന്യമായി സിപിടി നാട്ടില്‍ എത്തിക്കും. കാര്യങ്ങളില്‍ വളരെ വേഗത്തില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച് കുട്ടിയെ നാട്ടില്‍ എത്തിച്ച സിപിടി യുഎഇ ഘടകത്തെ സംസ്ഥാനപ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് അഭിനന്ദങ്ങള്‍ അറിയിച്ചു.ഫോട്ടോ ; ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം യുഎഇ ഭാരവാഹികളായ മഹമൂദ് പറക്കാട്ട്, നാസര്‍ ഒളകര, ഷഫീല്‍ കണ്ണൂര്‍ എന്നിവര്‍ കുഞ്ഞ് ഇപ്പോള്‍ താമസിക്കുന്ന വീട് സന്ദര്‍ശിച്ചപ്പോള്‍.PRESS RELESE 17/06/2021–
Comments (0)
Add Comment