ക്രിക്കറ്റില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഡേവിഡ് മില്ലര്‍.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് തന്റെ പ്രിയ താരമെന്നും ആധുനിക ക്രിക്കറ്റിലെ മികച്ച താരമാണ് കോഹ്ലിയെന്നും മില്ലര്‍ പറഞ്ഞു. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് മില്ലര്‍ കോഹ്‌ലിയുടെ പേര് പറഞ്ഞത്.’മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന കോഹ്ലി മിക്ക റെക്കോര്‍ഡുകളും തന്റെ പേരിലാക്കി മാറ്റുകയാണ്. ടെസ്റ്റില്‍ കോഹ്‌ലിക്ക് വെല്ലുവിളിയായി ഓസ്‌ട്രേലിയന്‍ താരം സ്മിത്തും, ന്യൂസിലാന്റ്‌ ക്യാപ്റ്റന്‍ വില്യംസും ഉണ്ട്. അതേസമയം, ഏകദിനത്തില്‍ സഹതാരം രോഹിത് ശര്‍മയും കോഹ്‌ലിയുടെ പിന്നിലുണ്ട്. ടി20യില്‍ ബാബര്‍ അസം അടക്കമുള്ള ബാറ്റ്സ്മാന്‍മാരും.മൂന്ന് ഫോര്‍മാറ്റിലും മുന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെയാണ്. മികച്ച സാങ്കേതികത്വവും ആക്രമണോത്സുകതയും ചേരുന്നതാണ് കോഹ്‌ലിയുടെ ബാറ്റിങ്. അതേസമയം, താന്‍ കണ്ടിട്ടുള്ള മികച്ച ഫിനിഷര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണെന്നും,’ മില്ലര്‍ ട്വിറ്ററില്‍ കുറിച്ചു.

Comments (0)
Add Comment