ജമ്മുവില്‍ സേനാ കേന്ദ്രത്തിന് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ വ്യോമ കേന്ദ്രത്തില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ ജമ്മു പത്താന്‍കോട്ട് ദേശീയ പാതയിലെ കാലുചാക് മിലിട്ടറി മേഖലയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് ഡ്രോണുകള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് ഡ്രോണുകള്‍ ഉണ്ടായിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഡ്രോണുകള്‍ വീണ്ടും കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രത കടുപ്പിച്ചു. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Comments (0)
Add Comment