ജെഫ് ബെസോസിന്റെ കൂടെ ബഹിരാകാശ യാത്രയില്‍ പങ്കാളിയാകാനുള്ള ടിക്കറ്റ് ലേലത്തില്‍ പോയത് 2.80 കോടി ഡോളറിന് (ഏകദേശം 205.05 കോടി രൂപ)

ഫോണ്‍ വഴിയുള്ള ലേലം തുടങ്ങി നാലു മിനിറ്റിനകം തന്നെ ടിക്കറ്റ് നിരക്ക് 2 കോടി ഡോളറിലേക്കു കുതിച്ചിരുന്നു. വെറും 7 മിനിറ്റില്‍ ലേലം കഴിഞ്ഞു. ജേതാവിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.ബഹിരാകാശ യാനമായ ബ്ലൂ ഒറിജിന്‍ അടുത്ത മാസം നടത്തുന്ന കന്നിയാത്രയില്‍ ബെസോസിനൊപ്പം ചേരാനുള്ള ലേലം ശനിയാഴ്ചയാണ് പൂര്‍ത്തിയായത്. ജൂലൈ 20ന് പടിഞ്ഞാറന്‍ ടെക്‌സസില്‍ നിന്നവാും ന്യൂ ഷെപ്പേഡ് റോക്കറ്റിന്റെ കരുത്തില്‍ ബ്ലൂ ഒറിജിന്‍ കുതിക്കുക. ബഹിരാകാശം ലക്ഷ്യമിട്ടുള്ള യാത്രയില്‍ വെര്‍ജിന്‍ സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സനെയും ടെസ്‌ല ഉടമ ഇലോണ്‍ മസ്‌കിനെയും പിന്തള്ളിയാണ് ആമസോണ്‍ സ്ഥാപകനായ ബെസോസുമായി ബ്ലൂ ഒറിജിന്‍ പറന്നുയരുക.ബഹിരാകാശത്തു നിന്നു ഭൂമിയെ കാണുന്നത് നിങ്ങളെ മാറ്റിമറിക്കുമെന്നായിരുന്നു ലേലത്തിന് ആമുഖമായി ബെസോസിന്റെ വാഗ്ദാനം. സഹോദരന്‍ മാര്‍ക്ക് ബെസോസും ആദ്യ യാത്രയില്‍ പങ്കെടുക്കുമെന്ന് ജെഫ് വ്യക്തമാക്കി.

Comments (0)
Add Comment