പ്രവാസി വ്യവസായികളിൽ പ്രമുഖനായ ഒരു മലയാളിയാണ് ഡോ : രവിപിള്ള. അദ്ദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ ഒരുലക്ഷത്തിലേറെ പേർക്ക് ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലും അദ്ദേഹത്തിന്റെ ആർ പി ഗ്രൂപ്പ് സജീവ സാന്നിധ്യമാണ് വഹിക്കുന്നത്.
കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന, ജാതിമത ഭേദമന്യേ നിരവധി പേർക്ക് സഹായം എത്തിക്കാൻ രവിപിള്ള മുൻനിരയിൽ തന്നെ.
രോഗികൾക്ക്, പെൺകുട്ടികളുടെ വിവാഹത്തിന്, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഒക്കെ സഹായമായി എത്തുന്ന ആ കൈകൾ ഇന്ന് എല്ലാവർക്കും ആശ്വാസവും സമാധാനവുമാണ്. ജനനന്മ ലക്ഷ്യമാക്കി അനേകായിരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഡോ : രവിപിള്ളയുടെ യശസ്സ് എന്നും നിലനിൽക്കട്ടെ..
ശ്രീജ അജയ്