‘തവക്കല്‍ന’ ആപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി

‘തവക്കല്‍ന’ ആപ്പ് ഞായറാഴ്​ച മുതല്‍ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും യൂറോപ്പിലുമായി 75 രാജ്യങ്ങളില്‍ ഇന്ന് മുതല്‍ ആപ്പ് പ്രവര്‍ത്തിക്കും.സൗദിയില്‍നിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണിത്. സൗദിയില്‍നിന്നും വാക്​സിന്‍ എടുത്തവരുടെ വിവരങ്ങള്‍ അപ്ഡേറ്റായി ലഭിക്കുന്ന ഏക ആപ്പാണിത്.

രണ്ട് വാക്​സിനും സ്വീകരിച്ചവരോ ഒരു വാക്​സിന്‍ എടുത്ത് 14 ദിവസങ്ങള്‍ കഴിഞ്ഞവരോ, നേരത്തെ കോവിഡ് രോഗം ബാധിച്ച്‌ ഭേദമായവരോ ആയവരുടെ ആരോഗ്യ സ്ഥിതി കടും പച്ച നിറത്തിലാണ് തവക്കല്‍ന ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവുക. സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ തവക്കല്‍ന ആപ്പ് സ്റ്റാറ്റസ് കടും പച്ച നിറത്തിലാണെങ്കില്‍ അവര്‍ക്ക് രാജ്യത്ത് പ്രവേശിച്ചാല്‍ നിര്‍ബന്ധിത ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ ആവശ്യമില്ല.എന്നാല്‍, ഇത് യാത്ര യാത്ര പുറപ്പെടും മുമ്ബ് അതാത് വിമാനകമ്ബനികളെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ആ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. തവക്കല്‍ന ആപ്പ് സൗദിക്ക് പുറത്ത് അപ്ഡേറ്റ് ആയി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ നേരത്തെ നിരവധി ആളുകള്‍ക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടിരുന്നു.

Comments (0)
Add Comment