രാവിലെ ഒമ്ബതിന് തുടങ്ങി ഒരു മണിക്കൂര്‍ നീണ്ട ബജറ്റ് 10 മണിക്ക് അവസാനിപ്പിച്ചു. ഇതോടെ ബജറ്റ് പ്രസംഗങ്ങളിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റായി ബാലഗോപാലിേന്റത്.മുന്‍ ധനമന്ത്രി തോമസ് ഐസകിന്‍റെ മൂന്നുമണിക്കൂര്‍ നീണ്ട ബജറ്റാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം. കവിതാശകലങ്ങളും ഉദ്ധരണികളും ഉള്‍പ്പെടുത്തിയായിരുന്നു തോമസ് ഐസകിന്‍റെ ബജറ്റ് അവതരണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉൗന്നല്‍ നല്‍കിയായിരുന്നു കെ.എന്‍. ബാലഗോപാലിന്‍റെ ബജറ്റ്. 2021 ജനുവരി 15ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ഒരു കാര്യങ്ങളും മാറ്റിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സമ്ബദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും പദ്ധതികള്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.ആരോഗ്യം, ഭക്ഷണം എന്നിവക്കായിരിക്കും പ്രാഥമിക പരിഗണന. ഇതിലൂടെ തൊഴില്‍, കാര്‍ഷിക -വ്യവസായ മേഖലയെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സമ്ബദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. നികുതി നിര്‍ദേശങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നില്ല. സാമ്ബത്തിക പ്രതിസന്ധിക്കി ടയില്‍ വ്യാപാരികള്‍ക്കും മറ്റും പുതിയ നികുതി താങ്ങാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു.