പനയം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധം

കൊല്ലം : ചിറ്റയം മുണ്ടയ്ക്കൽ മുക്കിന് സമീപം MLA യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2018-19 വർഷം പണി പൂർത്തികരിച്ച കുഴൽ കിണർനാൾ ഇതുവരെ പമ്പിംഗ് തുടങ്ങിയിട്ടില്ല

കോളനി പ്രദേശം ഉൾപ്പടെ മത്സ്യതൊഴിലാളികളും മറ്റും താമസിക്കുന്ന ഈ പ്രദേശത്ത് മാസങ്ങളായി ശുദ്ധജല ക്ഷാമം രൂക്ഷമാണ് പനയം പഞ്ചായത്തിൽപ്പെട്ട പി എച്ച് സി വാർഡിൽ ഉള്ള പമ്പ് ഹൗസിൽ നിന്നാണ് ഇപ്പോൾ വെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നും സമീപ പ്രദേശങ്ങളിലെ നാല് വാർഡുകളിലും, തൃക്കരുവ പഞ്ചായത്തിൽപ്പെട്ട ഇഞ്ചവിള വാർഡിലും പമ്പിംഗ് നടക്കുന്നതിനാൻ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും മോട്ടർ കേടാകുന്നതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വെള്ളം ലഭിച്ചാൽ ആയി


കോ വിഡ് എന്ന മഹാമാരി നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾക്ക് അടുത്ത് കിണർ ഉള്ള വീടുകളിൽ നിന്ന് വെള്ളം കോരുവാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്
കോവി ഡ്കാലത്ത് വീട്ട് മുറ്റത്ത് വെള്ളം എത്തിക്കേണ്ട അവസ്ഥ നിലനിൽക്കുമ്പോൾ ചിറ്റയത്ത് പണി പൂർത്തിയായി കിടക്കുന്ന കുഴൽ കിണറിൽ നിന്ന് പമ്പിംഗ് എത്രയും പെട്ടെന്ന് ആരംഭിച്ച് ഈ പ്രദേശത്തെശുദ്ധജലക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് പനയം മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവിശ്യപ്പെട്ട് കൊണ്ട് പദ്ധതി പ്രദേശത്ത് റീത്ത് വച്ച് പ്രതിഷേധിച്ചു


മണ്ഡലം പ്രസിഡന്റ് പനയം സജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധം DCC മെമ്പർ ജെ.അനിൽ കുമാർ ഉത്ഘാടനം ചെയ്തു പനയം ഗ്രാമ പഞ്ചായത്ത് അംഗം വി പി വിധു ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാരായ ആർ.ബിജു, ചേമ്പിൽ രഘു, ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു

Comments (0)
Add Comment