പല തവണ വാര്‍ത്തയില്‍ വന്ന വിഷയമാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉനിന്റെ ആരോഗ്യം

പ്യോംഗ്‌യാംഗ്: തീരെ മോശമാണെന്നും കിം മരണമടഞ്ഞെന്നും വരെ ഇടയ്‌ക്ക് വാര്‍ത്തകള്‍ വന്നു. ജനങ്ങളുമായി സംസാരിക്കുന്നത് കിമ്മിന്റെ ഡ്യൂപ്പാണെന്നും പ്രചരണമുണ്ടായി. എന്നാല്‍ അതിനെല്ലാം ശേഷം കിം പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ അവയെല്ലാം മറഞ്ഞുപോയി.എന്നാലിപ്പോള്‍ വീണ്ടും കിമ്മിന്റെ ആരോഗ്യത്തെ സംബന്ധിച്ച്‌ ലോകമാകെ ചര്‍ച്ചയാകുകയാണ്. ഏറെനാളത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞയാ‌ഴ്‌ച ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രം പുറത്തുവന്നു. തടിച്ച്‌ ചീര്‍ത്ത് കാണപ്പെട്ടിരുന്ന കിം പുതിയ ചിത്രങ്ങളില്‍ അല്‍പം മെലിഞ്ഞ് ക്ഷീണിതനായാണ് കാണപ്പെട്ടത് എന്നാണ് സംസാരം.കിമ്മിന്റെ അടയാളമായ വലിയ തടി ഇല്ലാത്തത് മോശം ആരോഗ്യത്തെ തുടര്‍ന്നാകുമെന്നാണ് ജനസംസാരം. പാര്‍ട്ടി പോളി‌റ്റ്‌ബ്യൂറോ യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കിമ്മിനെയാണ് ചിത്രത്തില്‍ കാണുന്നത്. 2020 അവസാന മാസങ്ങളിലെയും 2021 ഏപ്രില്‍, ജൂണ്‍ മാസങ്ങളിലേയും ചിത്രങ്ങള്‍ നോക്കി ദക്ഷിണ കൊറിയന്‍ മാദ്ധ്യമങ്ങള്‍ കിമ്മിന്റെ ഇടത് കൈത്തണ്ടയുടെ വണ്ണം കുറഞ്ഞതായും വാച്ചിന്റെ സ്‌ട്രാപ്പ് മുറുക്കിയതായും കാണുന്നുണ്ടെന്ന് പറയുന്നു. എന്നാല്‍ ഈ ഊഹാപോഹങ്ങളോട് കൊറിയന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ വര്‍ഷവും മുത്തച്ഛനും ഉത്തരകൊറിയയുടെ ആദ്യ ഏകാധിപതിയുമായിരുന്ന കിം ഇല്‍ സുംഗിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചും കിമ്മിനെ കാണാതിരുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും മരിച്ചതായും വരെ കഥകളുണ്ടായി. കിമ്മിന്റെ കുടുംബത്തിന് ഹൃദയസംബന്ധമായ പരമ്ബരാഗത രോഗമുണ്ട് ഇതും അദ്ദേഹത്തിന്റെ അമിത ഭാരവും പലപ്പോഴും ഇത്തരം കഥകള്‍ക്ക് കാരണമായി.

Comments (0)
Add Comment