എന്നാല്‍ അര്‍ബുദമെന്ന തന്റെ സഹയാത്രികനെ പൊരുതി തോല്‍പിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് സൊനാലി. ഈ അവസരത്തില്‍ രോഗക്കിടക്കയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് ഊര്‍ജം നല്‍കുന്ന വാക്കുകളുമായാണ് താരം എത്തിയിരിക്കുന്നത്.
https://www.instagram.com/p/CPx3739HqvH/?utm_source=ig_web_copy_link
ക്യാന്‍സര്‍ ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേര്‍ത്തുവച്ചാണ് പ്രചോദനം പകരുന്ന കുറിപ്പ് സൊനാലി പങ്കുവച്ചിരിക്കുന്നത്. സോയ അക്തര്‍, അഭിഷേക് ബച്ചന്‍ തുടങ്ങിവരെല്ലാം സൊനാലിയുടെ പോസ്റ്റിന് കമന്‍്റുകളുമായി രംഗത്തെത്തി. ‘സമയം എങ്ങനെയാണ് കടന്നു പോവുന്നത്..ഇന്ന് തിരിഞ്ഞുനോക്കുമ്ബോള്‍, ഞാന്‍ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു. പ്രധാനമേറിയത് ഇതൊന്നുമല്ല, അര്‍ബുദരോഗം ഒരിക്കലും തന്റെ ജീവിതം എങ്ങനെയാകണമെന്ന് തീരുമാനിക്കരുതെന്ന എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്’, സൊനാലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.