യെസ്ഡി ട്രേഡ് മാര്‍ക്കിന്, രാജ്യത്ത് അപേക്ഷ സമര്‍പ്പിച്ച്‌ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലെ ക്ലാസിക് ലെജന്‍ഡ് റോഡ്കിംഗ്‌

ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കാലയളവില്‍ ഈ ബൈക്കുകള്‍ അവതരിപ്പിക്കുമെന്നാണ് സൂചന. യെസ്ഡി ബ്രാന്‍ഡില്‍ പുതിയ ബൈക്കുകള്‍ പുറത്തിറക്കുമ്ബോള്‍ ആകെ ഉല്‍പ്പന്ന നിര വിപുലീകരിക്കപ്പെടുമെന്നും സ്വാഭാവികമായും വില്‍പ്പന വര്‍ധിക്കുമെന്നും ക്ലാസിക് ലെജന്‍ഡ്‌സ് കണക്കുകൂട്ടുന്നു.പുതിയ യെസ്ഡി ബൈക്കുകള്‍ക്കായി ഉപയോഗിക്കുന്നത് നിലവിലെ ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ക്ക് കരുത്തേകുന്ന അതേ 293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്ച്‌സി എന്‍ജിനായിരിക്കും. മധ്യപ്രദേശിലെ പീതംപൂര്‍ പ്ലാന്റിലായിരിക്കും ഇതിന്റെ നിര്‍മ്മാണം.

Comments (0)
Add Comment