ലോകത്തെ ഭീതിയിലാഴ്ത്തി പകരുന്ന കൊറോണവൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന ആരോപണവുമായ യുഎസ് വീണ്ടും രംഗത്ത്

ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യം ഉണ്ടെന്നും യു എസ് നാഷണല്‍ ലബോറട്ടറി അറിയിച്ചു. 2020 മെയില്‍ കാലിഫോര്‍ണിയയിലെ ലോറെന്‍സ് ലിവെര്‍മോര്‍ നാഷണല്‍ ലബോറട്ടറി ചൈനയില്‍ നിന്ന് വൈറസ് ലീക്കായത് സംബന്ധിച്ച്‌ പഠനം നടത്തിയിരുന്നു.ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയ അവസാന കാലത്താണ് ലബോറട്ടറി തയാറാക്കിയ പഠനം സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന് കൈമാറിയത്. ലോറെന്‍സ് ലിവെര്‍മോറിന്റെ പഠനം പ്രധാനമായും കൊവിഡ് 19 ന്റെ ജീനോമിക് വിലയിരുത്തലുകളിലായിരുന്നു കണ്ടെത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ലോറെന്‍സ് ലിവെര്‍മോര്‍ തയാറായില്ലെന്നും ജേണല്‍ പറയുന്നു.വൈറസ് ഉത്ഭവം കണ്ടെത്താനുള്ള സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം സഹായം പ്രഖ്യാപിച്ചിരുന്നു. കൊവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ചു പ്രധാനമായും രണ്ട് സാധ്യതകളാണ് യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണക്കു കൂട്ടുന്നത്. ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് മനപൂര്‍വ്വമല്ലാതെ ചോര്‍ന്നതാവും എന്നാണ് ഒന്നാമത്തെ സാധ്യതയായി വിലയിരുത്തപ്പെടുന്നത്. വൈറസ് ബാധിച്ച ഏതെങ്കിലും ജീവിയില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നു എന്നതാണ് രണ്ടാമത്തെ സാധ്യത. എന്നാല്‍ അധികൃതര്‍ ഇതുവരെ ഈ വിഷത്തില്‍ ഒരു അന്തിമതീര്‍പ്പിലെത്തിയിട്ടില്ല.എന്നാല്‍, ട്രംപിന്റെ കാലത്ത് തയാറാക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം 2019 നവംബറില്‍ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകരെ ഗുരുതര അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Comments (0)
Add Comment