ലോക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് മകന്‍റെ ജീവന്‍ രക്ഷാ മരുന്നിനായി 280 കിലോമീറ്റര്‍ സൈക്കിളോടിച്ച്‌ പിതാവ്

ബംഗലൂരു: മൈസൂര്‍ നരസിപുര സ്വദേശി ആനന്ദാണ് ദിവസങ്ങളോളം സൈക്കിള്‍ യാത്ര നടത്തി മരുന്നുവാങ്ങി മടങ്ങിയത്.വര്‍ഷങ്ങളായി തുടരുന്ന ചികിത്സയുടെ ഭാഗമായാണ് വാഹനങ്ങളൊന്നും ലഭിക്കതെ വന്നപ്പോള്‍ സൈക്കിളില്‍ പോയതെന്ന് വര്‍ക്ക്ഷോപ്പ് തൊഴിലാളിയായ ആനന്ദ് പറഞ്ഞു. 18 വയസിന് മുന്‍പ് സ്ഥിരം കഴിക്കുന്ന മരുന്ന് നിര്‍ത്തിയാല്‍ കുട്ടിക്ക് എലിപ്റ്റിക്ക് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇദ്ദേഹം വെളിപ്പെടുത്തി . ഇക്കാരണത്താലാണ് ആനന്ദ് ഈ സാഹസിക യാത്രയ്ക്ക് ഇറങ്ങി പുറപ്പെട്ടത് ..കഴിഞ്ഞ പത്ത് കൊല്ലമായി ബംഗലൂരുവിലെ നിംഹാന്‍സില്‍ ചികില്‍സ തേടുകയാണ് ആനന്ദിന്‍റെ മകന്‍. മെയ് 23ന് സ്വന്തം നാട്ടില്‍ നിന്നും പുറപ്പെട്ട് മെയ് 26ന് പുലര്‍ച്ചെയാണ് ഇദ്ദേഹം മരുന്നുമായി തിരിച്ചെത്തിയത്. അതേ സമയം ഇത്രയും ദൂരം സഞ്ചരിച്ച്‌ ഇദ്ദേഹം മരുന്നു വാങ്ങാന്‍ എത്തിയതെന്ന് അറിഞ്ഞ നിംഹാന്‍സിലെ ഡോക്ടര്‍ ഇദ്ദേഹത്തിനെ സാമ്ബത്തികമായി സഹായിച്ചുവെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു .

Comments (0)
Add Comment