മത്സരം നടക്കേണ്ട സതാംപ്ടണില്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മോശം കാലാവസ്ഥ മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്‍മാര്‍ നയിക്കുന്ന രണ്ടു ടീമുകളാണ് അവസാന പോരാട്ടത്തിനിറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ ഇന്ത്യയും, കെയ്ന്‍ വില്യംസിന്റെ ന്യൂസിലാന്‍ഡും. ക്രിക്കറ്റിലെ വമ്ബന്മാരെ പരാജയപ്പെടുത്തിയാണ് ഇരുടീമുകളും ഫൈനലിലേക്കെത്തുന്നത്.ഇന്ത്യയ്ക്ക് മുമ്ബേ ഇംഗ്ലണ്ടിലെത്തിയ ആതിഥേയരെ ടെസ്റ്റ് പരമ്ബരയില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ന്യൂസിലാന്‍ഡ്. ഇന്ത്യയാകട്ടെ മാര്‍ച്ചിന് ശേഷം ഒരു ടെസ്റ്റ് പോലും കളിക്കാതെയാണ് ഇംഗ്ലണ്ടിലെത്തിയത്. മൂന്ന് പേസ് ബൗളര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അവസാന ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ.ന്യൂസിലാന്‍ഡ് സ്‌ക്വാഡ്: ഡെവണ്‍ കോണ്‍വേ, ടോം ലതാം, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ഹെന്‍റി നിക്കോള്‍സ്, ബിജെ വാട്‌ലിംഗ്, കോളിന്‍ ഡി ഗ്രാന്‍ഹോം, കെയ്‌ല്‍ ജാമിസണ്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍, അജാസ് പട്ടേല്‍.