വലിയതുറ ദുരിതാശ്വാസ ക്യാമ്പിൽ സ്നേഹ സാന്ത്വനവുമായി തിരുവനന്തപുരം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ

തിരുവനന്തപുരം : ഉബൈസ് സൈനുലാബ്ദീൻ പീസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വലിയതുറ ഗവ.യു.പി സ്കൂളിൽ സജ്ജമാക്കിയ ഹ്യുമാനിറ്റീ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനത്തിൻ്റെ രണ്ടാം ദിവസം തിരുവനന്തപുരം കോർപ്പറേഷനിലെ പുത്തൻപള്ളി വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സലീം എസ് അതിഥിയായെത്തി.

ഹ്യുമാനിറ്റീ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ നിരീക്ഷിച്ചഅദ്ദേഹം ദുരിത ബാധിതരെ സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും കേട്ടറിയുകയും ചെയ്തു.

വീഡിയോ ലിങ്ക്:

ദുരിത ബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തന്നാലാവും വിധം ഇടപെടുമെന്ന് അന്തേവാസികൾക്ക് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു. അതിനു ശേഷം ക്യാമ്പിലെ കമ്യൂണിറ്റി കിച്ചണിൽ തയാറാക്കിയ ഭക്ഷണത്തിൻ്റെ വിതരണം നിർവഹിച്ച അദ്ദേഹം ദുരിധബാധിതരെ സാന്ത്വനിപ്പിച്ച ശേഷമാണ് മടങ്ങിയത്.

കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ സന്ദർശനം തീരദേശത്ത് ഭവനങ്ങൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വരും ദിനങ്ങളിൽ പരിഹാരമാർഗമായി മാറുമെന്ന് യു.എസ്.പി.എഫ് അംഗങ്ങൾ പ്രതീക്ഷിക്കുന്നു.

യു.എസ്.പി.എഫ് ന്റെ പ്രതിനിധികളായി ഡോക്ടർ ഉബൈസ് സൈനുലാബ്ദീന്റെ നേതൃത്വത്തിൽ കാർത്തിക് പ്രശോഭ്, മുഹ്സിൻ എസ്. ഉബൈസ്, മുഹമ്മദ് ഐക്കൺ, ഫൈസൽ നൂഹ്, സൈഫുദ്ദീൻ കഴക്കൂട്ടം റോട്ടറി ക്ലബ്ബ് പ്രതിനിധികൂടിയായ റൈനോൾഡ് ഗോമസ്, വിവിധ മാധ്യമ പ്രവർത്തകർ എന്നിവർ ഇന്ന് ഭക്ഷണ തയാറാക്കി വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.പ്രസ്തുത പരിപാടിയുടെ

Comments (0)
Add Comment