സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായുള്ള വര്‍ക്ക്ഷോപ്പുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ആകെ പ്രതിസന്ധി

ശനി, ഞായര്‍ ദിവസങ്ങളിലാണ് വര്‍ക്ക് ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളത്. സ്പെയര്‍പാര്‍ട്സ് വില്‍പ്പന കേന്ദ്രങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം. അറ്റകുറ്റപ്പണി ആരംഭിക്കുമ്ബോഴാണ് ഏതൊക്കെ ഘടകങ്ങളാണ് വേണ്ടതെന്ന് വ്യക്തമാകുക. ശനി, ഞായര്‍ ദിവസങ്ങളില്‍ വര്‍ക്ക്ഷോപ്പുകളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ സ്പെയര്‍പാര്‍ട്സുകള്‍ക്കുവേണ്ടി കാത്തുകിടക്കേണ്ട അവസ്ഥയാണ്.തിങ്കളാഴ്ച സ്പെയര്‍പാര്‍ട്സ് കിട്ടുമെങ്കിലും വീണ്ടും വര്‍ക്ക്ഷോപ്പ് തുറക്കണമെങ്കില്‍ ശനിയാഴ്ചയാകണം. വര്‍ക്ക് ഷോപ്പ് മേഖലയില്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.ഈ പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത് ഇവര്‍ക്ക് ഒന്നുകൂടി ദുരിതമായിരിക്കുകയാണ്.

Comments (0)
Add Comment