സംസ്​കരിച്ച വെള്ളം ഉപഭോക്താക്കള്‍ക്ക്​ ഇനി നേരിട്ട് ലഭ്യമാക്കും

DOHA : ദോഹയിലെ പടിഞ്ഞാറന്‍ മലിനജല ശുദ്ധീകരണ പ്ലാന്‍റില്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ പ്രത്യേക വെള്ളംനിറക്കല്‍​ സ്​റ്റേഷന്‍ നിര്‍മിച്ചുനല്‍കിയതോടെയാണിത്​. പ്ലാന്‍റില്‍നിന്ന്​ സംസ്​കരിച്ച ജലം ഉപഭോക്താക്കള്‍ക്ക് ഈ ഫില്ലിങ്​ സ്​റ്റേഷന്‍ വഴി നേരിട്ട് ലഭ്യമാകും. സല്‍വാ റോഡിനും അല്‍ മജ്ദ് റോഡിനും ഇടയിലുള്ള േക്രാസ്​റോഡിലാണ് ദോഹ വെസ്​റ്റ് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്​ഥിതിചെയ്യുന്നത്. ഇവിടെ സ്​ഥാപിച്ച ഫില്ലിങ്​ സ്​റ്റേഷനില്‍ ഒരേസമയം 20 ടാങ്കറുകള്‍ക്ക് 20 ഘനമീറ്റര്‍ ശുദ്ധീകരിച്ച ജലം നിറക്കാന്‍ സാധിക്കും. ഒരു ടാങ്കറില്‍ ജലം ശേഖരിക്കുന്നതിന് 12 മിനിറ്റ്​ മതി. ഇത് ടാങ്കറുകളുടെ കാത്തിരിപ്പ് സമയം കുറക്കാനും സഹായകമാകുന്നു.മണിക്കൂറില്‍ 40 ടാങ്കറുകള്‍ക്കും പ്രതിദിനം 960 ടാങ്കറുകള്‍ക്കും ഫില്ലിങ്​ സ്​റ്റേഷനില്‍നിന്നും ജലം ശേഖരിക്കാന്‍ സാധിക്കും.ദോഹ വെസ്​റ്റ് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍നിന്ന്​ പ്രതിദിനം 2,75,000 ഘനമീറ്റര്‍ സംസ്​കരിച്ച ജലമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 100 ദശലക്ഷം ഘനമീറ്റര്‍ ജലം ഇവിടെനിന്ന്​ സംസ്​കരിച്ച്‌ പുറത്തെത്തിച്ചിട്ടുണ്ട്.ഖത്തറിലെ പ്രധാന സ്​ഥലങ്ങളില്‍ ടി.എസ്.ഇ ഫില്ലിങ്​ സ്​റ്റേഷനുകള്‍ നിര്‍മിക്കാനുള്ള അശ്ഗാലിെന്‍റ പദ്ധതിയുടെ ഭാഗമായാണ്​ പുതിയ സ്​റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്​. വ്യവസായിക, നിര്‍മാണ, കാര്‍ഷിക, ശീതീകരണ മേഖലകളാണ് പ്രധാനമായും സംസ്​കരിച്ച ജലം ഉപയോഗിച്ചുവരുന്നത്. ഫില്ലിങ്​ സ്​റ്റേഷന്‍ രൂപരേഖ തയാറാക്കുക, വിതരണം, സ്​ഥാപനം, നിര്‍മാണം, പ്രവര്‍ത്തനം എന്നിവയാണ് ഫില്ലിങ്​ സ്​റ്റേഷന്‍ നിര്‍മാണ പദ്ധതിയിലുള്‍പ്പെടുന്ന പ്രക്രിയകള്‍.രാജ്യത്തിെന്‍റ വിവിധ മേഖലകളിലായി 24 മലിനജല സംസ്​കരണ പ്ലാന്‍റുകളാണ് അശ്ഗാല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

Comments (0)
Add Comment