പ്രിയപ്പെട്ട ആത്മ ബന്ധുക്കളെ സഹോദരി സഹോദരന്മാരെ,
തിരുവനന്തപുരം വലിയതുറ, ശംഖ് മുഖം, ബീമാപള്ളി എന്നീ മേഘലയിലെ കടൽക്ഷോഭം മൂലം വീടുകൾ നഷ്ടമായി ക്യാമ്പുകളിൽ കഴിയുന്നവരെ കഴിഞ്ഞ ദിവസം സന്ദർശിച്ചത് നിങ്ങൾക്ക് അറിവുള്ളതാണല്ലോ.
അവിടെ പ്രധാനമായികണ്ട ഒരു അപാകത എന്നത് പ്രധാനപെട്ട ഒരു ക്യാമ്പിൽ മാത്രമാണ് വില്ലേജ് ഓഫീസ് മുഖാന്തരം അരി നൽകിയിരുന്നത്. അതായത് പാചകം ചെയ്യാനുള്ള സാധനങ്ങളുടെ മൂനിലൊരു ഭാഗം ലിഭികുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം ഒരുകുന്ന കാര്യത്തിൽ അതികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നുള്ളത് നമുക്ക് അറിയാം. ആ വീഴ്ചകൾ ശെരിയാക്കിയെടുത് കൊണ്ടുവരുവാനുള്ള കാലതാമസം കണകിലെടുത്ത്കൊണ്ട് മുട്ടത്തറ യു.പി സ്കുളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനായി യു.എസ്.പി.എഫ് ആലോചിക്കുന്നു. ഒരു ഹ്യുമാനിറ്റീ കമ്മ്യൂണിറ്റി കിച്ചെന് ഇൗ വരുന്ന 15-06-2021 മുതൽ പ്രവർത്തനം അരംഭിക്കുവനായി എല്ലാ സച്ചീകരിച്ചിരികുന്ന വിവരം നിങ്ങളെ സന്തോഷപൂർവം അറിയിക്കുന്നു. ഒപ്പം തന്നെ രാജ്യ വ്യാപകമായി യു.എസ്.പി.എഫ് നടത്തികൊണ്ടിരികുന്ന പല പ്രവർത്തിയുടെയും അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. എല്ലാ സ്ഥലങ്ങളിലും പട്ടിണി തന്നെയാണ് പ്രധാന കാരണം. കാശ്മീർ മുതൽ കന്യാകുമാരിവരെയും ഒരേ പ്രശ്നമാണ് നമ്മൾ ഇപ്പൊൾ കാണുന്നത് അതെ പട്ടിണി തന്നെയാണ്. കോവിഡ് കാലത്ത് ഭക്ഷ്യ വസ്തുക്കളുടെ ദുർലഭ്യധ പരിഹരിച്ച് കൊടുക്കുവാൻ യു.എസ്.പി.എഫ് ന്റേ എളിയ ശ്രമമാണ് ഇത്. നിങ്ങളുടെ സമ്പതുകൊണ്ടും ശരീരം കൊണ്ടും സമയം കൊണ്ടും ഇതിനകത്ത് നിങ്ങൾ പരമാവതി സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കാരണം ഒരു നേരത്തെ ആഹാരം നമുക്ക് അവരിൽ എത്തിക്കാൻ കഴിഞ്ഞാൽ അതൊരു മികച്ച പ്രാർഥനയായിരിക്കും എന്നുകൂടി കിങ്ങളെ ഓർമപെടുത്തികൊണ്ട് നിർത്തുന്നു.
ജയ് ജഗത്
Team USPF
Covid19 Pandemic Relief Rapid Action Center 0471-3555609