അര്‍ജന്‍്റീനയുടെ മാലഖ ആയി ഒരിക്കല്‍ കൂടി ഡീ മരിയ അവതരിച്ചു

അന്യം നിന്ന കിരീടം നേടാന്‍ മരിയയുടെ ആ ഗോള്‍ തന്നെ ധാരാളം.കളിയുടെ 21 അം മിനിറ്റില്‍ ഡി പോളിന്‍്റെ സുന്ദരമായ ലോങ്ങ് പാസ് സ്വീകരിച്ച്‌ കൃത്യമായി വലയില്‍ എത്തിച്ചാണ് മരിയ ഒരിക്കല്‍ കൂടി രക്ഷകന്‍ ആയത്.62 മിനിറ്റ് കളം നിറഞ്ഞ് കളിച്ച മരിയ നിരന്തരം ബ്രസീലിനു അപകടം വിതച്ച്‌ കൊണ്ട് ഇരുന്നു.തന്‍്റെ മികച്ച പ്രകടനം പുറത്തെടുത്ത ഡീ മരിയ ആണ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്‌ പുരസ്കാരം നേടിയത്.

Comments (0)
Add Comment