ഇംഗ്ലീഷ് പി.ജി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ലൂ), വിദൂരപഠന രീതിയില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പി.ജി. സര്‍ട്ടിഫിക്കറ്റ് ഇന്‍ ദി ടീച്ചിങ് ഓഫ് ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.അപേക്ഷാര്‍ഥിക്ക് ഇംഗ്ലീഷിലോ അനുബന്ധ വിഷയത്തിലോ (ലിംഗ്വിസ്റ്റിക്സ്, എജ്യുക്കേഷന്‍, മാസ് കമ്യൂണിക്കേഷന്‍, സൈക്കോളജി, ക്രിട്ടിക്കല്‍ ഹ്യുമാനിറ്റീസ്, ലിബറല്‍ ആര്‍ട്സ് തുടങ്ങിയവ) എം.എ. ബിരുദം വേണം. ഫൊണറ്റിക്സ് ആന്‍ഡ് സ്പോക്കണ്‍ ഇംഗ്ലിഷ്, മെത്തേഡ്സ് ഓഫ് ടീച്ചിങ് ഇംഗ്ലീഷ്, ഇന്‍ട്രൊഡക്ഷന്‍ ടു ലിംഗ്വിസ്റ്റിക്സ്, മോഡേണ്‍ ഇംഗ്ലീഷ് ഗ്രാമര്‍ ആന്‍ഡ് യൂസേജ്, ഇന്‍റര്‍പ്രട്ടേഷന്‍ ഓഫ് ലിറ്ററേച്ചര്‍, മെറ്റീരിയല്‍സ് ഫോര്‍ ദ ടീച്ചിങ് ഓഫ് ഇംഗ്ലീഷ്, പ്രാക്ടീസ് ടീച്ചിങ് തുടങ്ങിയ കോഴ്സുകള്‍ അടങ്ങുന്നതാണ് പാഠ്യപദ്ധതി. വിശദമായ വിജ്ഞാപനവും അപേക്ഷയും https://www.efluuniversity.ac.in-ല്‍ ലഭ്യമാണ് (അക്കാദമിക് അനൗണ്‍സ്‌മെന്റ്‌സ്‌ ലിങ്ക്).ഓണ്‍ലൈന്‍ ഓഫ് ലൈന്‍ രീതിയിലും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ, രജിസ്‌റ്റേര്‍ഡ് തപാലില്‍ ‘ദി ഡീന്‍, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരബാദ് – 500 007’ എന്ന വിലാസത്തില്‍ കിട്ടണം. അവസാനതീയതി ജൂലായ് 26.

Comments (0)
Add Comment