ഹൈദരാബാദ് സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറും ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്‍റെ മാതൃക കൃത്യമായി വിശകലനം ചെയ്യുകയും ചെയ്യുന്ന ഡോ. വിപിന്‍ ശ്രീവാസ്തവയാണ് ഇത് പറയുന്നത്.
465 ദിവസത്തെ കോവിഡ് കേസുകളും മരണങ്ങളും വിശകലനം ചെയ്ത് ഒരു മാതൃക തയാറാക്കിയ ഡോ. വിപിന്‍ കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആരംഭമെന്ന് കരുതപ്പെടുന്ന ഫെബ്രുവരി ഒന്നാം വാരത്തിന് സമാനമാണ് ജൂലൈ നാലിലെ കോവിഡ് കണക്കുകളെന്നാണ് വ്യക്തമാക്കുന്നത്. കോവിഡ് കണക്കുകളിലും മരണനിരക്കിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതിന് ശേഷം പ്രതിദിന മരണനിരക്കില്‍ വലിയ ഉയര്‍ച്ചയുണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു.’ഫെബ്രുവരി ആദ്യ വാരം പ്രതിദിന മരണ നിരക്കില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു. ദിവസം 100ല്‍ താഴെ ആളുകള്‍ മാത്രം മരിച്ചപ്പോള്‍ നാം മഹാമാരി അവസാനിച്ചുവെന്ന് കരുതി സന്തോഷിച്ചു. എന്നാല്‍ കാത്തിരുന്ന വിപത്ത് അതിലും ഭീകരമായിരുന്നു. ഇതേ സ്വഭാവത്തിലുള്ള കണക്കുകളാണ് ജൂലൈ നാല് മുതല്‍ തുടക്കമായിരിക്കുന്നത്’- ഡോ. വിപിന്‍ പറഞ്ഞു.തിങ്കളാഴ്ച രാജ്യത്ത് 37,154 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 724 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന മരണനിരക്ക് നെഗറ്റീവായി തുടരാന്‍ വേണ്ടി കടുത്ത ജാഗ്രത തുടരണമെന്ന് അദ്ദേഹം അധികാരികളോടും ജനങ്ങളോടും അഭ്യര്‍ഥിച്ചു.കോവിഡ് 19ന്‍റെ മൂന്നാംതരംഗം രാജ്യത്ത് ആസന്നമായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. വൈറസിനെതിരായ ജാഗ്രത കൈവെടിയരുതെന്ന് അഭ്യര്‍ഥിച്ച ഡോക്ടര്‍മാരുടെ സംഘടന, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ അധികൃതരും പൊതുജനങ്ങളും അലംഭാവം കാട്ടുന്നതില്‍ ദു:ഖം പ്രകടിപ്പിച്ചു.’മഹാമാരികളുടെ ചരിത്രവും ലഭ്യമായ തെളിവുകളും വെച്ച് നോക്കുമ്ബോള്‍ കോവിഡിന്‍റെ മൂന്നാംതരംഗം ഒഴിവാക്കാനാകാത്തതാണ്. അത് തൊട്ടടുത്തെത്തിക്കഴിഞ്ഞു. എന്നാല്‍ രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ അധികൃതരും പൊതുജനങ്ങളും അലംഭാവം കാട്ടുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ജനം ഒത്തുകൂടുകയാണ്. ഇത് ഏറെ ദു:ഖകരമാണ്’ -ഐ.എം.എ പ്രസ്താവനയില്‍ പറഞ്ഞു.വിനോദ സഞ്ചാരം, തീര്‍ഥാടനം, മതപരമായ ആഘോഷങ്ങള്‍ എന്നിവയെല്ലാം ആവശ്യമാണെങ്കിലും നാം ഏതാനും മാസം കൂടി കാത്തുനില്‍ക്കേണ്ടതുണ്ട്. ഇത്തരം ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നതും വാക്സിനെടുക്കാതെ ആളുകള്‍ പങ്കെടുക്കുന്നതും ഇവയെ കോവിഡിന്‍റെ സൂപ്പര്‍ പകര്‍ച്ചാ കേന്ദ്രങ്ങളാക്കി മാറ്റും.ആള്‍ക്കൂട്ടങ്ങളുണ്ടാക്കുന്ന സാമ്ബത്തിക വരുമാനത്തേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി ചെലവിടേണ്ടിവരും. കഴിഞ്ഞ ഒന്നരവര്‍ഷത്തിന്‍റെ അനുഭവം വിലയിരുത്തിയാല്‍, വാക്സിനേഷനിലൂടെയും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെയും മാത്രമേ മൂന്നാംതരംഗത്തെ പ്രതിരോധിക്കാനാകൂവെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി.