ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ചാനുവിനെ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ഇതിലും മികച്ചൊരു തുടക്കം എങ്ങനെയാണ് നമ്മുക്ക് ആവശ്യപ്പെടാനാകുക. മീരാഭായ് ചാനുവിന്റെ പ്രകടനം ഇന്ത്യന്‍ ജനതയെ ആവേശഭരിതമാക്കുകയാണ്. ചാുവിനെ വെള്ളി മെഡല്‍ നേട്ടത്തെ അഭിനന്ദിക്കുന്നു. ചാനുവിനെ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പ്രധാനമന്ത്രി കുറിച്ചു.

Comments (0)
Add Comment