കൊവിഡിന് പിന്നാലെ, ഇന്ധന വിലവര്‍ധനവില്‍ നട്ടം തിരിഞ്ഞ് ജില്ലയിലെ ചരക്ക് ലോറികള്‍

ഇതോടെ ഭൂരിപക്ഷം ലോറികളും ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. നിലവിലെ സ്ഥിതിയില്‍ സ്വന്തം നിലയില്‍ ലോറിവാ‌ടക വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യമില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം. കൊവിഡിനെ തുടര്‍ന്ന് പല മേഖലകളിലും ഉത്പാദനം പകുതിയായി കുറഞ്ഞു. ഇതോടെ ചരക്ക് കയറ്റുമതി പകുതിയിലും കുറഞ്ഞു. സംസ്ഥാനത്ത് മൂന്നരലക്ഷം ലോറികളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് പത്ത് ലക്ഷത്തിനടുത്ത് തൊഴിലാളികളുമുണ്ട്.ചരക്ക് കയറ്റുമതി കുറഞ്ഞ സാഹചര്യത്തിലും നിലനില്‍പ്പിനായാണ് പലരും സര്‍വീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ വാടകയ്ക്ക് നഷ്ടം സഹിച്ചാണ് സര്‍വീസ് ന‌ടത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ലോറിയുടമകളുടെയും, തൊഴിലാളികളുടെയും ആവശ്യം.

Comments (0)
Add Comment