ദില്ലിയില്‍ സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.യുപിയില്‍ ജിമ്മുകള്‍ ഉള്‍പ്പടെ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.ഗോവയില്‍ 50% ആള്‍ക്കാരെ കയറ്റി ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.ഇന്നലെ നാല്‍പതിനായിരത്തില്‍ താഴെ കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ ദിവസം 39,796 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 723 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.നിലവില്‍ രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 2.61% മാണ് .തുടര്‍ച്ചയായ 28-ാം ദിവസവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി.42,352 പേര്‍ കൊവിഡ് രോഗമുക്തി നേടി. തുടര്‍ച്ചയായ 53-ാം ദിവസവും രാജ്യത്തെ പ്രതിദിന കേസുകളെക്കാള്‍ കൂടുതല്‍ രോഗമുക്തി നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 4,82,071 ആയി കുറഞ്ഞു.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക