കോണത്തുകുന്ന് ഗവണ്മെന്റ്.യു.പി.സ്കൂളിലെ നിര്‍ധനരായ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണുകള്‍ നല്‍കി മാതൃകയായി പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ

അതേ സ്കൂളിലെ 2001-2002 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ മാതൃകയായി.സ്കൂള്‍എച്ച്‌ എം ഇന്‍ചാര്‍ജ് വിന്‍സി ടീച്ചര്‍, മുന്‍ പ്രധാന അധ്യാപിക വൃന്ദ ടീച്ചര്‍, സീനിയര്‍ അധ്യാപിക ഷക്കിന ടീച്ചര്‍, എന്നിവരുടെ സാന്നിധ്യത്തില്‍; ബാച്ചിനെ പ്രതിനിധീകരിച്ചു, ജെബീല്‍.സി.ജെ, ഗോപകുമാര്‍. എസ്,ഷബീര്‍.എം.എ, അന്‍സാര്‍.ടി.എ എന്നിവര്‍, മൊബൈല്‍ ഫോണുകള്‍ സ്കൂളിന് കൈമാറി. ഇനിയും നൂറില്‍ പരം കുട്ടികള്‍ ഫോണുകള്‍ ഇല്ലാത്തവരായി ഉണ്ടെന്നും സുമനസ്സുകള്‍ കനിയണമെന്നും ഈ സല്‍പ്രവര്‍ത്തിക്കു നേതൃത്വം നല്‍കിയ’കോണത്തുകുന്ന് 2001-2002 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചു.

Comments (0)
Add Comment