ജൂനിയർ അധ്യാപകരോട്‌ സർക്കാർ കാണിക്കുന്നത്‌ കടുത്ത അനീതി:രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: അഞ്ച് വർഷം സേവനം പൂർത്തിയാക്കുന്ന ഹയർസെക്കണ്ടറി ജൂനിയർ അധ്യാപകർക്ക്‌ പ്രമോഷൻ നൽകാനുള്ള 2016 ലെ യു ഡി എഫ്‌ മന്ത്രി സഭാ തീരുമാനം നടപ്പക്കാതിരിക്കുന്ന സർക്കാർ നടപടി ഹയർസ്സെക്കണ്ടറി ജൂനിയർ അധ്യാപകരോട്‌ സർക്കാർ കാണിക്കുന്ന കടുത്ത അനീതിയാണെന്ന് രമേശ്‌ ചെന്നിത്തല പ്രസ്താവിച്ചു. ഇതര ഡിപ്പാർട്ടുമെന്റുകളിൽ 5 വർഷം സേവനം പൂർത്തിയക്കുന്ന മുറയ്ക്ക്‌ സ്ഥാനക്കയറ്റം ലഭിക്കുമ്പൊൾ ഹയർസ്സെക്കണ്ടറി ജൂനിയർ അധ്യാപകർക്ക്‌ മാത്രം ഇത്‌ നിഷേധിക്കുന്നത്‌ വിവേചനമാണ്‌. ഇത്തരം നീതി നിഷേധങ്ങൾക്കെതിരെ അധ്യാപകർ നടത്തുന്ന സമരങ്ങൾക്ക്‌ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജൂനിയർ അധ്യാപകർക്ക്‌ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ്‌ യൂനിയൻ സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന പ്രക്ഷോഭ വേദിയുടെ സമാപന ചടങ്ങ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എച്ച് എസ് ടി യു സംസ്ഥാന പ്രസിഡന്റ്‌ കെ ടി അബ്ദുല്ലത്തീഫ്‌ അധ്യക്ഷം വഹിച്ചു. എം എൽ എ മാരായ അഡ്വ. എൻ ഷംസുദ്ദീൻ, ടിവി ഇബ്രാഹിം, എ കെ എം അഷ്റഫ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് തോന്നയ്ക്കൽ ജമാൽ, കെ എച്ച് എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി സി ടി പി ഉണ്ണി മൊയ്തീൻ, നിസാർ ചേലേരി, ഒ ഷൗക്കത്തലി, എം എ സലാം, എ കെ അജീബ്, ഷമീം അഹമ്മദ്, യു സാബു പ്രസംഗിച്ചു. നിസാമുദ്ദീൻ പനവൂർ രഞ്ജിത്ത് ക്രിപ്സൺ, എം മുജീബ്, സിദ്ധീഖ് മൂന്നിയൂർ, പി എ ബഷീർ, ഡോ.ഷാഹുൽ ഹമീദ്, ഷാനവാസ് ഖാൻ, സി ഷാഹിർ, നൗഫൽ എ ഖാദർ, ഡോ.ബിനു, പി ഷമീർ, അലി അഷ്കർ, ഡോ.നൗഷാദ്, മുഹമ്മദ് അസ്ലം നേതൃത്വം നൽകി

Comments (0)
Add Comment