ടോക്യോ ഒളിമ്ബിക്സില്‍ അത്‌ലറ്റുകള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ എന്തു സംഭവിക്കും?

ഈ ആഴ്ചയുടെ തുടക്കത്തില്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ്-സ്പെസിഫിക് റെഗുലേഷന്‍സ് (എസ്‌എസ്‌ആര്‍) എന്ന പേരില്‍ പുതിയ നിയമാവലികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതനുസരിച്ച്‌ ജൂലൈ 23 ന് ഗെയിംസ് ആരംഭിച്ചുകഴിഞ്ഞാല്‍ അത്‌ലറ്റുകള്‍ കോവിഡ് -19 പോസിറ്റീവ് ആയെന്ന് സ്ഥിതീകരിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് വ്യക്തമാക്കുന്നുണ്ട്.എന്നിരുന്നാലും ചില ചോദ്യങ്ങള്‍ക്ക് ഈ നിയമാവലി ഉത്തരം നല്‍കുന്നില്ല. ഉദാഹരണത്തിന്, ഫൈനല്‍ ദിവസം പിന്മാറാന്‍ നിര്‍ബന്ധിതരായാല്‍ ഒരു ഹോക്കി ടീമിന് വെള്ളി മെഡല്‍ ലഭിക്കുമോ? ഒരു ദിവസം മാത്രം നടക്കുന്ന മത്സരങ്ങളെ കുറിച്ചും അതുപോലെ ഒന്നിലധികം ദിവസങ്ങളില്‍ നടക്കുന്ന മത്സരങ്ങളെ കുറിച്ചുമുള്ള കാര്യങ്ങള്‍ എസ് എസ് ആര്‍ വ്യക്തമാക്കുന്നില്ല. പൊതുവായി പറഞ്ഞാല്‍ കൊറോണവൈറസ് ബാധിച്ച്‌ കോവിഡ് 19 പോസിറ്റീവ് ആകുന്ന കാരണം മത്സരത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരായാല്‍ ആ അത്‌ലറ്റിനെയോ അല്ലെങ്കില്‍ ആ ടീമിനെയോ ‘അയോഗ്യരായി’ കണക്കാക്കില്ല. പകരം ‘മല്‍സരം ആരംഭിച്ചില്ല (ഡിഡ് നോട്ട് സ്റ്റാര്‍ട്ട്- ഡിഎന്‍എസ്)’ എന്നായിരിക്കും കണക്കാക്കുക. എല്ലാ അത്ലറ്റുകളേയും ദിവസവും കോവിഡ്-19 ടെസ്റ്റുകള്‍ക്ക് വിധേയമാക്കുന്നതാണ്. അതിനാല്‍ ഷൂട്ടിംഗ്, മാരത്തണുകള്‍, ഭാരോദ്വഹനം തുടങ്ങിയ ഏകദിന ഇവന്റുകള്‍ക്ക്, ഒരു അത്‌ലറ്റിന് ഭാഗ്യത്തെക്കാളുപരി അന്നു രാവിലെ നടക്കുന്ന ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആകണം എന്നുള്ളതാണ് പ്രധാനം. കാര്യങ്ങള്‍ അങ്ങനെയാണെങ്കിലും, ഒന്നിലധികം ദിവസങ്ങളില്‍ നടക്കുന്ന മിക്ക കായിക ഇനങ്ങളിലും, ഒരു കളിക്കാരനോ ടീമോ പോസിറ്റീവായാല്‍ അവരെ മാറ്റി വേറൊരാളെ പങ്കെടുപ്പിക്കാനാകും. ഹോക്കി, റഗ്ബി 7s, ഹാന്‍ഡ്‌ബോള്‍ എന്നിവയില്‍, ആദ്യ റൗണ്ട് നോക്കൗട്ട് മത്സരങ്ങള്‍ക്ക് ശേഷം ഒരു ടീം പോസിറ്റീവ് ആകുകയാണെങ്കില്‍, അവരെ മത്സരത്തില്‍ നിന്ന് പിന്‍വലിക്കുകയും അവര്‍ തോല്‍പ്പിച്ച ടീമിന് രണ്ടാം റൗണ്ടിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കുകയും ചെയ്യുന്നതാണ്. വ്യക്തിഗത ഇവന്റുകളില്‍, ഉദാഹരണത്തിന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍, ഒരു അത്‌ലറ്റ് ഫൈനലിലാണെങ്കിലും കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് തെളിയുകയാണെങ്കില്‍, ആ വ്യക്തിയെ മാറ്റി ഹീറ്റ്സില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച രണ്ടാമത്തെ വ്യക്തിയെ തെരഞ്ഞെടുക്കുന്നതാണ്.ഉദാഹരണത്തിന്, 100 മീറ്ററിലെ അവസാന ടെസ്റ്റുകളിലെ എട്ട് സ്പ്രിന്ററുകളില്‍ ഒരാള്‍ ഓട്ടമത്സരത്തില്‍ പോസിറ്റീവ് ആണെന്ന് തെളിയുകയാണെങ്കില്‍, സെമിഫൈനലില്‍ ഒമ്ബതാം സ്ഥാനം നേടിയ വ്യക്തി പോസിറ്റീവായ വ്യക്തിയുടെ സ്ഥാനം ഏറ്റെടുക്കുന്നു. ടെന്നീസ്, ബാഡ്മിന്റണ്‍, ബോക്സിംഗ് എന്നിവ പോലുള്ള ചില മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന ഒരു കളിക്കാരന്‍ പോസിറ്റീവ് ആണെന്ന് തെളിയുകയാണെങ്കില്‍, എതിരാളിക്ക് ഒരു ‘ബൈ’ ലഭിക്കുന്നതാണ്, അതിനുപകരം ആള്‍ക്കാരെ മാറ്റാന്‍ അനുവദിക്കുന്നതല്ല. ഫൈനലിലും ഇത് സംഭവിക്കുകയാണെങ്കില്‍,കോവിഡ് പോസിറ്റീവായ വ്യക്തിക്ക് വെള്ളിമെഡലും എതിരാളിക്ക് സ്വര്‍ണവും കിട്ടുന്നതാണ്.

രോഗികളുമായി സമ്ബര്‍ക്കത്തില്‍വന്നാല്‍എന്ത് സംഭവിക്കും?
ബോക്സിംഗ് പോലെ എതിരാളിയുമായി സ്പര്‍ശിക്കുന്ന തരത്തിലുള്ള മത്സരങ്ങളെ മറ്റ് കായിക ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഗുസ്തിക്ക് വ്യത്യസ്തമായ ഒരു നിയമം ആണുള്ളത്. ഉദാഹരണത്തിന്, ഒരു ഗുസ്തി മത്സരത്തിന്റെ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കേണ്ട വ്യക്തി പോസിറ്റീവായി തെളിയുകയാണെങ്കില്‍, ആ കായികതാരത്തെ പിന്‍വലിക്കുകയും സെമി ഫൈനലില്‍ അയാള്‍ അല്ലെങ്കില്‍ അവള്‍ തോല്‍പ്പിച്ച വ്യക്തി ആ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്യും. ഒരു ദിവസം മുമ്ബ് പോസിറ്റീവ് പ്ലെയറുമായി മല്‍സരിച്ചാലും ആ പകരക്കാരനെ ‘ക്ലോസ് കോണ്‍ടാക്‌ട് ആയി’ കണക്കാക്കില്ല. ഫൈനല്‍ നടക്കുന്ന ദിവസം കൊറോണ ടെസ്റ്റ് നടത്തി അതില്‍ നെഗറ്റീവ് ആവുക എന്നതാണ് പകരക്കാരന്‍ ചെയ്യേണ്ടത്.

വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള നിയന്ത്രണങ്ങളുണ്ടോ?
ഹാന്‍ഡ്‌ബോളിന്റെ എസ്‌എസ്‌ആറില്‍, ‘ഫൈനലിന് യോഗ്യത നേടിയ ഒരു ടീമിന് തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, കോവിഡ് -19 പോസിറ്റാവായ ടീം തോല്പിച്ച ടീമിനെ സ്വര്‍ണ്ണ മെഡലിനായി മത്സരിക്കുന്നതിന് ഫൈനലിലേക്ക് സ്ഥാനക്കയറ്റം നല്‍കും. ഈ കേസില്‍ വെങ്കല മെഡലിനായുള്ള മത്സരം നടക്കില്ല.’ഹോക്കിയിലേയും എസ്‌എസ്‌ആര്‍ സമാനമാണ്. എന്നാല്‍ ഫൈനലില്‍ മത്സരിക്കാന്‍ കഴിയാത്ത ടീമിന് ഒരു മെഡല്‍ ലഭിക്കുമോയെന്ന കാര്യം എസ്‌എസ്‌ആറില്‍ പരാമര്‍ശിക്കുന്നില്ല. ഗുസ്തിയിലും, ഫൈനലിന് മുമ്ബ് പോസിറ്റീവാകുന്ന ഒരു കളിക്കാരനെ മാറ്റാനാകുമെന്ന് എസ്‌എസ്‌ആറില്‍ പരാമര്‍ശിക്കുന്നു, എന്നാല്‍ ഫൈനലില്‍ എത്തിയിട്ടും പോസിറ്റീവായതുകൊണ്ട് മാത്രം പുറത്തു പോകേണ്ടി വരുന്ന ആ കളിക്കാരന് ഒരു മെഡല്‍ ലഭിക്കുമോ എന്ന് പരാമര്‍ശിക്കുന്നില്ല.ഫുട്ബോളിന്റെ കാര്യത്തില്‍, എസ്‌എസ്‌ആര്‍ അവ്യക്തമാണ്, കാരണം ‘ഫിഫ ഇക്കാര്യത്തില്‍ സ്വന്തം വിവേചനാധികാരമുപയോഗിച്ച്‌ തീരുമാനിക്കുകയും ഉചിതമെന്നു തോന്നുന്ന ഏതു നടപടിയും സ്വീകരിക്കുകയും ചെയ്യും എന്നാണ് എസ്‌എസ്‌ആര്‍ പറയുന്നത്.

ഇന്ത്യക്കാരുടെ മെഡല്‍ പ്രതീക്ഷകള്‍ എപ്രകാരമാണ് ?
ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍, ജാവലിന്‍ ത്രോയില്‍ പങ്കെടുകുന്ന നീരജ് ചോപ്ര ഇന്ത്യയുടെ ഒരു മെഡല്‍ പ്രതീക്ഷയാണ്, അവസാന ദിവസം കോവിഡ് പോസിറ്റീവ് ആയാല്‍ ആ അത്ലറ്റിന് പകരക്കാരനായി മുന്‍ റൗണ്ടില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ച വ്യക്തിയെ ആയിരിക്കും തെരഞ്ഞെടുക്കുന്നത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍, വെവ്വേറെ ദിവസങ്ങളിലാണ്‌ യോഗ്യതാ റൗണ്ടുകള്‍ അല്ലെങ്കില്‍ ഹീറ്റ്സ്കളും ഫൈനലുകളും നടക്കുന്നത്.ടേബിള്‍ ടെന്നീസ്, ആര്‍ച്ചറി, ഹോക്കി തുടങ്ങിയ കായിക ഇനങ്ങളില്‍, ഒരു ടീം / വ്യക്തി കോവിഡ് പോസിറ്റീവ് ആയാല്‍ മുന്‍ റൗണ്ടില്‍ അവര്‍ തോല്‍പ്പിച്ച എതിരാളികള്‍ അവര്‍ക്ക് പകരക്കാരായിറങ്ങും.വെയ്റ്റ് ലിഫ്റ്റിംഗില്‍, മിറാബായ് ചാനു ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. ചാനുവിന്റെ മത്സരം ഒരു ദിവസം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതിനാല്‍ ആ ദിവസം താന്‍ നെഗറ്റീവ് ആയിരിക്കുമെന്ന് താരം ഉറപ്പാക്കേണ്ടതുണ്ട് .ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവര്‍ മത്സരിക്കുന്ന ഗുസ്തിയില്‍, ഒരു കായികതാരം കോവിഡ് പോസിറ്റീവ് ആയാല്‍ എതിരാളിക്ക് ഒരു ‘ബൈ’ ലഭിക്കുന്നതാണ്‌. ഫൈനലിലെത്തിയ ശേഷം അവരുമായി മത്സരിക്കേണ്ട എതിരാളി പോസിറ്റീവ് ആണെങ്കില്‍, സെമി ഫൈനലില്‍ അവര്‍ തോല്പിച്ച വ്യക്തിയെ അവര്‍ക്കു പകരമായി കളത്തിലിറക്കുന്നതാണ്.അതേസമയം ബോക്സിംഗ്, ബാഡ്മിന്റണ്‍, ഷൂട്ടിംഗ് എന്നിവയില്‍ പകരക്കാരെ അനുവദിക്കുന്നതല്ല. എന്നിരുന്നാലും, ഒരു മിക്സഡ് ഷൂട്ടിംഗ് ഇവന്റിന് മുമ്ബ് ഒരു കളിക്കാരന്‍ പോസിറ്റീവ് ആവുകയാണെങ്കില്‍, ഗെയിംസില്‍ ഇതിനകം തന്നെ നല്‍കിയിട്ടുള്ള ലിസ്റ്റില്‍ നിന്നും നിലവിലുള്ള അതേ വിഭാഗത്തില്‍ (പിസ്റ്റള്‍ / റൈഫിള്‍ / ഷോട്ട്ഗണ്‍) ആ രാജ്യത്ത് നിന്നുള്ള മറ്റേതൊരു ഷൂട്ടര്‍ക്കും പകരക്കാരനായി മത്സരിക്കാന്‍ സാധിക്കുന്നതാണ്.

അത്ലറ്റുകള്‍ കോവിഡ് ടെസ്റ്റുകള്‍ സ്വന്തം നിലയില്‍ നടത്തേണ്ടതുണ്ടോ?
ഓരോ സംഘത്തിനും ഒരു നിയുക്ത ‘കോവിഡ് ലൈസണ്‍ ഓഫീസര്‍’ (സി‌ എല്‍‌ ഒ) ഉണ്ട്. ആ രാജ്യത്ത് നിന്നുള്ള ഓരോ വ്യക്തിയുടെയും സാമ്ബിളുകള്‍ കൃത്യസമയത്ത് ശേഖരിക്കുകയും ടെസ്റ്റിനായി നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് അവരുടെ ചുമതല. സീനിയര്‍ ബ്യൂറോക്രാറ്റായ പ്രേം ചന്ദ് വര്‍മ്മയാണ് ഇന്ത്യന്‍ ടീമിന്റെ സി‌ എല്‍‌ ഒ ആയി നിയമിതനായിട്ടുള്ളത്.

Comments (0)
Add Comment