ടോക്യോ ഒളിമ്ബിക്‌സില്‍ രണ്ടാം മെഡല്‍ ഉറപ്പിച്ച്‌ ഇന്ത്യ

ബോക്സിങ്ങില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചു.ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്താണ് (41) ലവ്ലിന സെമിയിലേക്ക് മുന്നേറിയത്.നാലാം സീഡും മുന്‍ ലോക ചാമ്ബ്യനുമാണ് ചെന്‍ നിന്‍ ചിന്‍.2018, 2019 ലോകചാമ്ബ്യന്‍ഷിപ്പുകളില്‍ വെങ്കലമെഡല്‍ ജേതാവാണ് ലവ്ലിന. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്.

Comments (0)
Add Comment