ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

യമുനാ നദി കരകവിയുന്ന പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ മേഖലകളില്‍ യമുനാ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സ്‌ഥലത്തുനിന്ന് മാറണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ അതിനായുള്ള തയാറെടുപ്പ് നടത്തണം എന്നും സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയിലെ പഴയ റെയില്‍വേ ബ്രിഡ്ജില്‍ ജലനിരപ്പ് 204.50 മീറ്ററിലെത്തുമ്ബോഴാണ് മുന്നറിയിപ്പ് നല്‍കുക. നിലവില്‍ ഈ പരിധി കഴിഞ്ഞതോടെയാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയത്.

Comments (0)
Add Comment